സൗദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു

റിയാദ്​: സൗദിയിലെ താമസസ്ഥലത്ത്​ മലയാളി ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം നഗരൂർ പോസ്‌റ്റോഫിസ് പരിധിയിലെ കൊടുവഴന്നൂർ സ്വദേശി ശശിധരൻ ബിജു (53) ആണ് മരിച്ചത്. റിയാദിൽനിന്ന്​ 165 കിലോമീറ്ററകലെ മറാ​ത്തിലാണ്​ ഇദ്ദേഹം താമസിച്ചിരുന്നത്.

രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു. ചലനമറ്റ ശരീരംകണ്ട് കൂടെയുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമാണ്​ മരണ കാരണം.

ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Malayali expat died in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.