റിയാദ്: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ റിയാദിലെ താമസസ്ഥലത്തുള്ള മാൻഹോളിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർകാവ് പ്ലാവർത്തല പുത്തൻ വീട്ടിൽ രാജേഷ് കുമാറാണ് (35) മരിച്ചത്. ടാങ്കർ ലോറി ഡ്രൈവറായിരുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് മാൻ ഹോളിൽ വീണ പൈപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു മരണം സംഭവിച്ചതെന്ന് കരുതുന്നു. മാൻഹോളിന്റെ കരയിൽ മൊബൈൽ ഫോണും വാച്ചും അഴിച്ചുവെച്ച നിലയിലായിരുന്നു.
ഈ സമയത്ത് അടുത്ത് മറ്റാരും ഇല്ലാതിരുന്നതുമൂലം അപകടം പുറത്തറിയാൻ വൈകുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ്: ശശീന്ദ്രൻ നായർ. മാതാവ്: ഉഷാകുമാരി. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് സൃഹൃത്ത് ഷൈജുവിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, തിരുവനന്തപുരം ജില്ല കെ.എം.സി.സി പ്രസിഡൻറ് നവാസ് ബീമാപ്പള്ളി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.