ദമ്മാം: ദമ്മാമിന് സമീപം ഖത്വീഫിലെ സഫ്‌വയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ (42) ആണ് മരിച്ചത്. 13 വർഷമായി ഖത്വീഫിലെ സ്വകാര്യ നിർമാണകമ്പനിയിലെ ജീവനക്കാരനാണ് കമറുദ്ദീൻ. വ്യാഴാഴ്ച ജോലിക്കിടെ അപകടമുണ്ടാകുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: ഫസീല, മക്കൾ: ഫാത്തിമ മിൻഹ, ഫാത്തിമ മിസ്ന, ഹെൻസ മെഹറിഷ്. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ദമ്മാമിൽ ഖബറടക്കുമെന്ന് ഖത്വീഫ് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. അൽ ഖോബാർ കെ.എം.സി.സി പ്രസിഡൻറ് ഇഖ്ബാൽ ആനമങ്ങാടിെൻറ നേത്യത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.