ദമ്മാം: നാട്ടിലെ തെരഞ്ഞെടുപ്പ് ഗോദയിൽ മുഴങ്ങുന്ന ആവേശകരമായ പല പാട്ടുകളും സൗദി അറേബ്യയിലെ ഹോട്ടൽ ജോലിക്കിടയിൽ ഒരു ചെറുപ്പക്കാരൻ ചുെട്ടടുക്കുന്നതാെണന്ന് അധികമാർക്കുമറിയില്ല. ഹോട്ടലിലെ പാചകജോലിക്കിടയിലും ഇൗ ഗാനരചയിതാവ് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കുറഞ്ഞ നാളുകൾക്കുള്ളിൽ എഴുതിത്തീർത്തത് അമ്പതോളം ഗാനങ്ങൾ. അൽഖോബാർ അസീസയിലെ ഊട്ടുപുര ഹോട്ടലിൽ 'ഷെഫ്'ആയി ജോലി ചെയ്യുന്ന മലപ്പുറം എടപ്പാൾ സ്വദേശി മൻസൂറാണ് (35) ഈ ഗാനശിൽപി.
അഞ്ചുവർഷം മുമ്പാണ് മൻസൂർ പ്രവാസിയായത്. ഹോട്ടൽ ജോലികഴിഞ്ഞ് മുറിയിലെത്തുേമ്പാൾ കുടുംബ പ്രാരബ്ദങ്ങളുടെ ഓർമകൾ മറക്കാനാണ് മൻസൂർ പാട്ടെഴുതിത്തുടങ്ങിയത്. പ്രവാസികളെക്കുറിച്ചുള്ള പാട്ടുകളിലായിരുന്നു തുടക്കം. നാട്ടിലുള്ള സുഹൃത്തുക്കൾ വഴി അത് റെക്കോഡ് ചെയ്ത് കേട്ടപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. പിന്നീട് അത് സപര്യയായി മാറി. ഇതോടെ പിറന്നത് നൂറുകണക്കിന് പാട്ടുകൾ. കോവിഡ് കാലത്ത് പ്രവാസികൾക്ക് സാന്ത്വനം പകർന്ന് മൻസൂർ എഴുതിയ ഗാനം യൂട്യൂബിൽ സൂപ്പർ ഹിറ്റായി. 'പ്രിയമുള്ള പ്രവാസികളെ...തണലേകും പ്രവാസികളെ... തനിച്ചല്ല നിങ്ങൾ... കൂടയുണ്ട് ഞങ്ങൾ' എന്ന ഗാനം നാടുമുഴുവൻ ഏറ്റെടുത്തു.
ടിക്ടോക്കിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ലക്ഷങ്ങൾ ഇത് ആസ്വദിച്ചു. കഴിഞ്ഞ മാസമെഴുതിയ 'ജന്നത്തിൻ റാണി' എന്ന മാപ്പിളപ്പാട്ട് യൂട്യൂബിൽ ഇതുവരെ കണ്ടത് അരലക്ഷത്തിലേറെ പേർ. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പുകാലത്ത് സുഹൃത്തുക്കളുടെ നിർബന്ധമാണ് ഇ.ടി. മുഹമ്മദ് ബഷീറിനും കുഞ്ഞാലിക്കുട്ടിക്കും വേണ്ടി ഓരോ പാെട്ടഴുതി തെരഞ്ഞെടുപ്പ് ഗാനരചനയിലേക്ക് കടക്കാൻ പ്രേരണയായത്. ആ പാട്ടുകൾ ഹിറ്റായി മാറുകയും മൻസൂർ രാഷ്ട്രീയക്കാരുടെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. അങ്ങനെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് മൻസൂറിന് സർഗാത്മകതയുടെ ചാകരയായി മാറിയത്. കോൺഗ്രസിനും ലീഗിനും പി.ഡി.പിക്കും ഇടതുപക്ഷത്തിനുമെല്ലാം ഒരുപോലെ തൂലിക ചലിപ്പിക്കുന്നു ഇൗ കവി. ഇടതുമുന്നണിക്കുവേണ്ടി 'ഭരണം...ഈ നാടിനാകെ സുകൃതം...തുടരും നല്ലകാലം' എന്ന് പാട്ടെഴുതുന്ന മൻസൂർ തന്നെയാണ് കോൺഗ്രസുകാർക്ക് വേണ്ടി 'നീതിയില്ല ധർമമില്ല നാടിതിനോ രക്ഷയില്ല ഇടതു സംഘികൾ തകർത്ത സുന്ദരനാട്' എന്നെഴുതിയത്.
പി.ഡി.പിക്ക് വേണ്ടി 'മാറ്റത്തിനായി വോട്ട് വഞ്ചിയിൽ തന്നെ നൽകണേയെന്ന്' ഇടതുവലത് മുന്നണികളെ പ്രതികൂട്ടിൽ നിർത്തി മൻസൂർ എഴുതുന്നു. ബി.ജെ.പിക്കും എസ്.ഡി.പി.ഐക്കും വേണ്ടി ഇതുവരെ പാട്ടുകൾ എഴുതിയിട്ടില്ല. നാടുമുഴുവൻ താനെഴുതിയ ഗാനങ്ങൾ ആവേശത്തിരകൾ തീർക്കുേമ്പാൾ ആരുമറിയാതെ മൻസൂർ അടുക്കളയുടെ കനൽചൂടിൽ പുതിയ ഗാനങ്ങൾ ചൂട്ടെടുക്കുന്ന ഒരുക്കത്തിലാവും. ഗൾഫിലെ എടപ്പാളുകാരുടെ കൂട്ടായ്മയായ 'എടപ്പാളയ'ത്തിെൻറ ഈസ്റ്റേൺ ചാപ്റ്റർ ജോയൻറ് സെക്രട്ടറിയാണ്. നാട്ടിലുള്ള ഭാര്യ ഫസീലയും മക്കളായ ആയിഷ ഹന്നത്തും ഫാത്വിമ മിന്നയും അജ്മൽ ഹാദിയും എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.