ദമ്മാം: സ്വന്തം കഴിവ് കൊണ്ട് കളിക്കളത്തില്‍ മായാജാലം സൃഷ്ടിച്ച ലോകത്തെ അത്ഭുത പ്രതിഭയായിരുന്നു ഡീഗോ മറഡോണയെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി പറഞ്ഞു. ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (ഡിഫ) ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മറഡോണ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫുട്ബാളില്‍ ഒരു ടീമിനെ ഒരാള്‍ക്ക് മാത്രം വിജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കുക എന്ന അസാധാരണ രീതി കായികപ്രേമികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ മറഡോണക്ക് സാധിച്ചു. താന്‍ ലോക പ്രശസ്തനായപ്പോഴും വിനയവും സൗമ്യവും കൈവിടാത ജനങ്ങളുടെ ഹ്യദയത്തില്‍ മറഡോണ സ്ഥാനം പിടിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹവുമായി അടുത്ത സൗഹ്യദ ബന്ധമുണ്ടായിരുന്ന ഹിഷാം ഹസന് കോഴിക്കോട് മറഡോണയുമായുള്ള ഓർമകള്‍ പരിപാടിയില്‍ പങ്കുവെച്ചു.
കായികപ്രേമികളുടെ ഹ്യദയത്തിലേക്ക് സൗഹ്യദത്തിെൻറ പന്തടിച്ച് കയറ്റിയ താരമായിരുന്നു മറഡോണയെന്ന് ഹിഷാം ഹസന് പറഞ്ഞു. ദുബൈയില്‍ മറഡോണയുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന സുലൈമാന്‍ താനൂരും പരിപാടിയില്‍ സംബന്ധിച്ചു. ഡിഫ ചെയര്മാന് വില്‍ഫ്രഡ് ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. മുജീബ് കളത്തില്‍ സ്വാഗതവും സകീര്‍ വള്ളക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.