റിയാദ്: സൗദി തലസ്ഥാന നഗരി മറഡോണ കപ്പ് ഫുട്ബാൾ ടൂർണമെൻറിന് ഒരുങ്ങി. റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ഫുട്ബാൾ മത്സരം.
റിയാദ് സീസണിലെ ഏറ്റവും വലിയ കായിക പരിപാടിയായിരിക്കും ഇത്.
ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ ഡീഗോ മറഡോണ എന്ന കളിക്കാരനുള്ള ആദരസൂചകമായാണ് ഫുട്ബാൾ മത്സരം. സ്പെയിനിലെ ബാഴ്സലോണയും അർജൻറീനയുടെ ബൊക്ക ജൂനിയേഴ്സും തമ്മിലാണ് മത്സരം.
ലോകത്തെ പ്രമുഖരായ ഫുട്ബാൾ ടീമുകൾ തമ്മിലുള്ള മത്സരം കാണാൻ കാത്തിരിക്കുകയാണ് സൗദിയിലെ ഫുട്ബാൾ പ്രേമികൾ. ചരിത്ര മത്സരമായിരിക്കും ചൊവ്വാഴ്ച നടക്കുകയെന്ന് ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ട്വിറ്ററിൽ കുറിച്ചു.
മറഡോണ കപ്പിനായി ബൊക്ക ജൂനിയേഴ്സും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടും.
ലോക ഫുട്ബാളിലെ ഇതിഹാസത്തോടുള്ള ആദരസൂചകമായാണ് പരിപാടിയെന്നും ഈ ദിവസത്തിനായി എല്ലാവരും ഒരുങ്ങുകയെന്നും ഇതിഹാസങ്ങൾ മരിക്കില്ലെന്നും ആലുശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.