ഉംറ നിർവഹിക്കാനെത്തിയ പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാനയെയും കുടുംബത്തെയും കെ.എം.സി.സി മക്ക നേതാക്കൾ സ്വീകരിക്കുന്നു
മക്ക: കെ.എം.സി.സിയുടെ സ്പോൺസർഷിപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാനയെയും കുടുംബത്തെയും കെ.എം.സി.സി മക്ക നേതാക്കൾ സ്വീകരിച്ചു.
പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നീ ഭാരവാഹികൾക്ക് പുറമെ വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. അടുത്ത ദിവസം കെ.എം.സി.സി മക്ക കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മറിയം ജുമാനയും കുടുംബവും പങ്കെടുക്കുമെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.