പിടികൂടിയ മയക്കുമരുന്ന്

സൗദിയിൽ വൻ മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞു; രണ്ടാഴ്ചക്കിടെ പിടിയിലായത് 309 പേർ

റിയാദ്: അതിർത്തി വഴി സൗദിയിലേക്ക് വൻ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സൈന്യം പിടികൂടി. ജീസാൻ, നജ്റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിലെ അതിർത്തികൾ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് സൈന്യം പിടികൂടിയത്. പ്രതികളെ സൈന്യം അറസ്റ്റ് ചെയ്തു.

രണ്ടാഴ്ചക്കിടെ ഇത്തരം നിരവധി ശ്രമങ്ങൾ സൈന്യം വിഫലമാക്കിയതായി അതിർത്തി സുരക്ഷ സേന വക്താവ് കേണൽ മിസ്ഫർ അൽ ഖറൈനി പറഞ്ഞു. 526 കിലോ ഹഷീഷും 18.2 ടൺ ഖാത്തും കടത്താനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്.

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 309 പേരെ ജീസാൻ, നജ്റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിൽനിന്ന് സൈന്യം അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തിൽ 10 പേർ സ്വദേശികളും 299 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.

നുഴഞ്ഞു കയറ്റക്കാരിൽ 264 പേർ യമനികളും 33 പേർ ഇത്യോപ്യക്കാരും രണ്ടുപേർ സോമാലിയക്കാരുമാണ്. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കേണൽ മിസ്ഫർ അൽ ഖറൈനി അറിയിച്ചു.


Tags:    
News Summary - Massive drug smuggling attempt held in Saudi Arabia; 309 people were arrested in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.