മക്ക: 24 മണിക്കൂർ കർശന കർഫ്യു നിലനിൽക്കുന്ന മക്കയിലേക്ക് പൊലീസിനെ സഹായിക്കാൻ സൈന്യവും രംഗത്തെത്തി. സൗദി നാഷന ൽ ഗാർഡിന്‍റെ സംഘം മക്കയിലേക്ക് പുറപ്പെട്ടതായി നാഷനൽ ഗാർഡ് മന്ത്രാലയം അറിയിച്ചു.
സൈന്യങ്ങളുമായി വാഹനങ്ങൾ നീങ്ങുന്നതിന്‍റെ ദൃശ്യവും മന്ത്രാലയം പുറത്തുവിട്ടു. തിങ്കളാഴ്ച മുതൽ കർഫ്യു കർശനമാക്കിയ റിയാദിൽ നേരത്തെ തന്നെ സൈന്യം രംഗത്തുണ്ട്. ചൊവ്വാഴ്ച മുതൽ മക്കയിലും മദീനയിലും കർഫ്യു കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ഇതിനോടനുബന്ധിച്ചാണ് സേനാ വിന്യാസം. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ചു ആഭ്യന്തര മന്ത്രാലയം നല്‍കുന്ന പ്രത്യേക പാസുപയോഗിച്ചേ കര്‍ഫ്യൂവില്‍ ഇളവുള്ളവര്‍ക്കു പോലും ജോലിക്കും മറ്റുമായി വാഹനത്തില്‍ പുറത്ത് പോവാൻ സാധിക്കൂ. പുതിയ പാസ് കൈവശമില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാലാണ് പിഴ. രണ്ടാം വട്ടം പിടിക്കപ്പെട്ടാല്‍ ഇരുപതിനായിരവും പിഴയടക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.