മക്ക: ഉംറ നിർവഹിക്കാനെത്തിയെ ലക്ഷദ്വീപ് ആന്ത്രാത്ത് പാട്ടകൽ ഖമർബാൻ (58) മക്കയിൽ നിര്യാതയായി. മകൻ സലീമിനൊപ്പമാണ് (എയർ ഇന്ത്യ, കോഴിക്കോട്) ഉംറ നിർവഹിക്കാനെത്തിയത്. ഭർത്താവ് കോയമ്മകോയ നാലു വർഷം മുമ്പ് ഹജ്ജ് നിർവഹിക്കാനെത്തിയപ്പോൾ മക്കയിൽ മരിച്ചിരുന്നു.
മറ്റു മക്കൾ: നസീം , സുഫൈറ , നസീറ . ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരൻ റഹ്ത്തുല്ലയുടെ പിതൃ സഹോദര പുത്രിയാണ് ഖമർബാൻ. മയ്യിത്ത് മക്ക ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. നടപടിക്രമങ്ങളുടെ സഹായത്തിനായി ഒ.ഐ.സി.സി ലക്ഷദ്വീപ് ഘടകം പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.