മീഡിയവൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി യാംബു ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം ഡോ. അമൽ ഫഹദ് നിർവഹിച്ചപ്പോൾ
യാംബു: ആഗോള മലയാളികളുടെ അറിവ് ഉത്സവമായ മീഡിയവൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മത്സരത്തിന്റെ യാംബു ഏരിയതല രജിസ്ട്രേഷൻ ആരംഭിച്ചു. സൗദിയിലെ വിവിധ മേഖലകളിൽ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
വിവിധ പ്രദേശങ്ങളിൽ പ്രമുഖരായ വ്യക്തിത്വങ്ങൾ രജിസ്ട്രേഷന്റെ ഉദ്ഘാടനം നിർവഹിച്ചതോടെ വിദ്യാർഥികൾ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ വമ്പിച്ച ആവേശത്തോടെ മുന്നോട്ടുവരുന്നുണ്ട്. യാംബുവിൽ ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം അൽ റാസി യാംബു മെഡിക്കൽ സെന്ററിലെ ഡോ. അമൽ ഫഹദ് നിർവഹിച്ചു.
ബഷീർ ലത്തീഫ് ആലപ്പുഴ, അബ്ദുൽ വഹാബ് തങ്ങൾ വയനാട്, സുനിൽ ബാബു ശാന്തപുരം, ഫഹദ് എറണാകുളം എന്നിവരും മലർവാടി കുരുന്നുകളും ചടങ്ങിൽ പങ്കെടുത്തു.
ഗ്ലോബൽ തലത്തിൽ നടക്കുന്ന ക്വിസ് പരിപാടിയിൽ ജിദ്ദ, യാംബു, അസീർ, മക്ക, ത്വാഇഫ്, തബൂക്ക് തുടങ്ങിയ നഗരങ്ങളിൽനിന്നായി 2000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. ഡിസംബർ 20ന് മുമ്പായി മത്സരാർഥികൾ രജിസ്ട്രേഷൻ ഓൺലൈൻ വഴി പൂർത്തിയാക്കണം.
മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മലയാളികളായ മുഴുവൻ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്നും പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് IIttlescholar.mediaoneonline.com എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാമെന്നും സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും.
80 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവർക്ക് മെഡലുകളും സമ്മാനിക്കും.
കൂടാതെ ഓരോ കാറ്റഗറിയിലും വിജയിക്കുന്നവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകും. 12 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മെഗാ ഫിനാലെയിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.