റിയാദ്: സൗദി അറേബ്യയിൽ ഓടാൻ സ്ഥിരം പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളെ രാജ്യത്ത് ചരക്കുഗതാഗത്തിന് ഉപയോഗിക്കുന്നത് വിലക്കി വാണിജ്യ മന്ത്രാലയം. രാജ്യത്തെ വ്യാപാരികളും ഫാക്ടറി നടത്തിപ്പുകാരും ഇറക്കുമതിക്കാരും സ്ഥാപനങ്ങളും കമ്പനികളും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയിൽനിന്ന് സ്ഥിരം പെർമിറ്റ് നേടാത്ത വിദേശ ട്രക്കുകളുമായി കരാർ ഉണ്ടാക്കരുതെന്നാണ് മന്ത്രാലയത്തിെൻറ ഉത്തരവ്.
സൗദിയിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒരു സംവിധാനം സജ്ജമാക്കാൻ മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് സ്ഥിരം പെർമിറ്റില്ലാത്ത വിദേശ ട്രക്കുകളുമായി കരാറുണ്ടാക്കുന്നതിനെ തടയാനുള്ള നടപടി.
സൗദി വാഹനങ്ങൾക്ക് ചുമത്തിയിട്ടുള്ള പ്രവർത്തന കാലാവധി, ട്രാക്കിങ് ഉപകരണം ഘടിപ്പിക്കൽ തുടങ്ങിയ എല്ലാ നിബന്ധനകളും മാനദണ്ഡങ്ങളും രാജ്യത്തേക്ക് വരുന്ന വിദേശവാഹനങ്ങൾക്കും നിർബന്ധമാണെന്ന് 2022ൽ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.