സുലൈമാൻ ഹമീദ്

ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി യുവാവി​െൻറ മൃതദേഹം മോർച്ചറിയിൽ

ജുബൈൽ: ഒരാഴ്ച മുമ്പ് ജുബൈലിൽ നിന്നും കാണാതായ യുവാവി​െൻറ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ (39) മൃതദേഹമാണ് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10-ന് ശേഷം കാണാതാവുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് സുലൈമാൻ അപകടത്തിൽ മരിച്ചതായി അറിയുന്നത്.

ബുധനാഴ്ച രാത്രി 10.30-ഓടെ കിങ്​ ഫൈസൽ വെസ്​റ്റ്​ സ്ട്രീറ്റിലൂടെ നടന്നു പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നത്രെ. ഗുരുതര പരിക്കേറ്റ്​ ആശുപത്രി പ്രവേശിപ്പിക്കപ്പെടുകയും പിന്നീട്​ മരണം സംഭവിക്കുകയും ചെയ്​തതായാണ്​ ട്രാഫിക് പൊലീസിൽ നിന്നും വിവരം ലഭിച്ചത്​. ഇടിച്ച വാഹനം പൊലീസ് കണ്ടെത്തിയെന്ന്​ നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. ഹമീദ് അബുബക്കറാണ് സുലൈമാ​ന്റെ പിതാവ്. മാതാവ്: മൈമൂന.


Tags:    
News Summary - Missing expatriate youth found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.