മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്​ അ​സോ. വ​നി​തഘ​ട​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ ക​ൾ​ച​റ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​​ൻ വ​നി​തഘ​ട​കം പ്ര​ഖ്യാ​പ​ന​യോ​ഗ​ത്തി​ൽ​നി​ന്ന്​

മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്​ അ​സോ. വ​നി​തഘ​ട​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

റി​യാ​ദ്​: മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ ക​ൾ​ച​റ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ വ​നി​താ​ഘ​ട​കം റി​യാ​ദി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും മോ​ഹ​ൻ​ലാ​ലി​​ന്റെ പു​തി​യ സി​നി​മ ‘തു​ട​രും’ ഫാ​ൻ​സ്‌ ഷോ​യു​ടെ ടി​ക്ക​റ്റ് പ്ര​കാ​ശ​ന​വും റി​യാ​ദി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ ഭാ​വി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളെ കു​റി​ച്ചു​ള്ള കൂ​ടി​യാ​ലോ​ച​ന​യും റി​യാ​ദ്​ ശു​മൈ​സി​യി​ലെ കാ​ലി​ക്ക​റ്റ്​ ലൈ​വ് റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ന​ട​ന്നു.

വ​നി​താ​ഘ​ട​കം പ്ര​സി​ഡ​ന്റ് കെ.​ഇ. ബി​നി​ത, സെ​ക്ര​ട്ട​റി സ്​​റ്റെ​ഫി സ​ജി, വൈ​സ് പ്ര​സി​ഡ​ന്റ് റി​യാ ജൂ​ഡി​ൻ, ജോ​യി​ന്റ്​ സെ​ക്ര​ട്ട​റി മാ​ലി​നി നാ​യ​ർ, മെ​ന്റ​ർ ലി​ൻ​സു സ​ന്തോ​ഷ്‌ എ​ന്നി​വ​ർ യോ​ഗ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. ഗ​ൾ​ഫി​ലെ ആ​ദ്യ വ​നി​താ​സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ക്കാ​ൻ സ​ഹാ​യി​ച്ച ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്​ റോ​ബി​ൻ ആ​റ്റി​ങ്ങ​ൽ, സെ​ക്ര​ട്ട​റി റാ​ഹ​നീ​ഷ് ബി​ൻ റ​ഫീ​ഖ്, ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്​ ആ​ഷി​ൽ, എ​ക്സി​ക്യൂ​ട്ടി​വ്​ മെം​ബ​ർ ഡെ​നി​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mohanlal Fans Association Women's wing launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.