സൗദിയിൽ മൂന്നു മാസത്തിനിടെ 30 ലക്ഷത്തിലേറെ ട്രെയിൻ യാത്രക്കാർ

റിയാദ്: സൗദി അറേബ്യയിൽ ട്രെയിൻ യാത്രാഗതാഗതം മുന്നേറ്റം തുടരുന്നു. മൂന്നു മാസത്തിനിടെ 30 ലക്ഷം യാത്രക്കാരാണ് രാജ്യത്തെ ട്രെയിൻ സർവിസുകൾ ഉപയോഗപ്പെടുത്തിയത്. ഈ വർഷം ആദ്യ മൂന്നുമാസത്തെ കണക്കാണിത്. സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഈ സ്ഥിതിവിവര റിപ്പോർട്ട് പുറത്തുവിട്ടത്. അതുപോലെ 1,60,000 കണ്ടെയ്നറുകളിലായി 30 ലക്ഷം ടൺ വിവിധതരം ചരക്കുകളും റെയിൽവേയിലൂടെ ഇതേ കാലയളവിൽ കടന്നുപോയി.

കഴിഞ്ഞവർഷം ഇതേ കാലയളവിലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 208 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ ചരക്കുഗതാഗതം വഴി കഴിഞ്ഞവർഷം ഇതേ കാലയളവിൽ നടന്നതിനെക്കാൾ 26 ശതമാനം കൂടുതൽ ചരക്കുകളാണ് ഇത്തവണ കടന്നുപോയത്. ദമ്മാം-റിയാദ് കിഴക്കൻ റെയിൽവേ, റിയാദ്-അൽജൗഫ് വടക്കൻ റെയിൽവേ, മക്ക-മദീന ഹറമൈൻ ഹൈസ്പീഡ് റെയിൽവേ, റിയാദിലെ അമീറ നൂറ യൂനിവേഴ്സിറ്റി മെട്രോ റെയിൽ, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്‍റർനാഷനൽ എയർപോർട്ട് ട്രെയിൻ സർവിസ് എന്നിവയിലൂടെയാണ് ഇത്രയധികം യാത്രക്കാരും ചരക്കുകളും ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സഞ്ചരിച്ചത്.

Tags:    
News Summary - More than 30 lakh train passengers in Saudi Arabia in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.