ദമ്മാം: എം.യു.എഫ്.സി സംഘടിപ്പിക്കുന്ന ഡി റൂട്ട് വെപ്രോ ചലഞ്ചേഴ്സ് കപ്പ് ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിന് ദമ്മാം അൽതറജി സ്റ്റേഡിയത്തിൽ തുടക്കമായി. ഡി റൂട്ട് വെപ്രോ സി.ഇ.ഒ ജംഷീദ് ബാബുവും ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് മുജീബ് കളത്തിലും ചേർന്ന് കിക്കോഫ് നിർവഹിച്ചു. കിഴക്കൻ പ്രവിശ്യയിലെ 15 ക്ലബുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. എം.യു.എഫ്.സി മുൻ ഉപദേശക സമിതി ചെയർമാൻ പി.എം. നജീബിന്റെ പേരിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ആദ്യ മത്സരത്തിൽ കളിയിലുടനീളം ആധിപത്യം പുലർത്തിയ ദാറുസിഹ യൂത്ത് ക്ലബ് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് യങ് സ്റ്റാർ ടൊയോട്ടയെ പരാജയപ്പെടുത്തി. യൂത്ത് ക്ലബ് താരം ജവാദാണ് മാൻ ഓഫ് ദ മാച്ച്.
വാശിയേറിയ രണ്ടാം മത്സരത്തിൽ ഗാലപ്പ് യുനൈറ്റഡ് എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് യൂണി ഗാർബ് ദല്ല എഫ്.സിയെ പരാജയപ്പെടുത്തി. യു.എഫ്.സിയുടെ സാലിം ആണ് കളിയിലെ താരം. പിറ്റേദിവസം നടന്ന ആദ്യ മത്സരത്തിൽ ഹൊറിസോൺ ജുബൈൽ എഫ്.സി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫ്ലൈ സഡ് ട്രാവൽ മാഡ്രിഡ് എഫ്.സിയെ പരാജയപ്പെടുത്തി. മാൻ ഓഫ് ദ മാച്ചായി ജുബൈൽ എഫ്.സിയുടെ പ്രിൻസിനെ
തിരഞ്ഞെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ക്യൂ.പി.എസ് ഫയർ ആൻഡ് സെക്യൂരിറ്റി സി.ഇ.ഒ അനീസ് മുഹമ്മദ്, അൽ ഖഹ്താനി എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ എം.ഡി ഖാദർ പൊന്മള, ക്യൂ.പി.എസ് സെയിൽസ് മാനേജർ നിയാസ്, ഫസീൽ ക്യൂ.പി.എസ്, ഐസോണിക് പ്രതിനിധികളായ ഷെസിൽ, അഷ്റഫ്, അൽതറജി കോച്ച് ഹുസൈൻ താറൂത്, നാസ് വക്കം, ഇക്ബാൽ ആനമങ്ങാട്, ജൗഹർ കുനിയിൽ, അബ്ദുസ്സലാം ജാംജൂം, നൗഷാദ് ഇരിക്കൂർ, പ്രവീൺ വല്ലത്ത്, ലുഖ്മാൻ വിളത്തൂർ, റഫീഖ് കൂട്ടിലങ്ങാടി, തോമസ് തൈപ്പറമ്പിൽ, സഹീർ മജ്ദാൽ തുടങ്ങിയവർ പങ്കെടുത്തു.
ടൂർണമെന്റിൽ അടുത്തു നടക്കുന്ന മൂന്ന് മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ഇംകോ അൽഖോബാർ, കറി ഹൗസ് ഇ.എം.എഫ് റാക്കയേയും രണ്ടാമത്തെ മത്സരത്തിൽ സമായേൽ കെപ്വ എഫ്.സി, മലബാർ എഫ്.സി ജുബൈലിനെയും മൂന്നാമത്തെ മത്സരത്തിൽ കംഫർട്ട് ട്രാവൽ ബദർ എഫ്.സി, സ്പോർട്ടിങ് ഖാലിദിയയെയും നേരിടും. ജസീം കോടിയേങ്ങൽ, അഷ്റഫ്, സഹൽ, ഫവാസ്, സജൂബ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.