പ്രവാസം അവസാനിപ്പിച്ച മുഹമ്മദ് ബഷീറിന് ഇസ്ലാഹി സെൻറർ വാദി ദവാസിർ യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 21 വർഷത്തോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി അംഗം മുഹമ്മദ് ബഷീർ നാട്ടിലേക്ക് മടങ്ങുന്നു. ഇസ്ലാഹി സെന്റർ വാദി ദവാസിർ യൂനിറ്റ് യാത്രയയപ്പ് നൽകി. യോഗത്തിൽ സെന്റർ സെക്രട്ടറി അബ്ദുസ്സലാം പരപ്പനങ്ങാടി ആമുഖ പ്രസംഗം നടത്തി. ശുക്കൂർ കൊണ്ടോട്ടി, നൗഷാദ് തിരുവല്ല, നൗഷാദ് ആലുവ, നിസാർ കൽപകഞ്ചേരി എന്നിവർ സംസാരിച്ചു. മുഹമ്മദു ബഷീർ മറുപടി പ്രസംഗം നിർവഹിച്ചു. സെന്ററിന്റെ ഓർമ ഫലകം നൗഷാദ് ആലുവ ബഷീറിന് സമ്മാനിച്ചു.
കൊല്ലം സ്വദേശിയായ എ.എം. ബഷീർ വാദി ദവാസിറിലെ അൽ വാദി പ്ലാസ്റ്റിക് ആൻഡ് ഇറിഗേഷൻ കമ്പനി (സനാമ)യിലാണ് കഴിഞ്ഞ 21 വർഷവും ജോലി ചെയ്തത്. നിലവിൽ പ്രൊഡക്ഷൻ മാനേജരാണ്. ഭാര്യ: സബീന, മക്കൾ: ടിലു മുഹമ്മദ്, ഹൈസൽ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.