മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗും അ​പ​ല​പി​ച്ചു

മ​ക്ക: സി​റി​യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് അ​പ​ല​പി​ച്ചു. സി​റി​യ​യോ​ടും അ​തി​ന്‍റെ ജ​ന​ങ്ങ​ളോ​ടും അ​തി​​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നും സ്ഥി​ര​ത​ക്കും പ​ര​മാ​ധി​കാ​ര​ത്തി​നും ഐ​ക്യ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന എ​ല്ലാ​ത്തി​നും സ​മ്പൂ​ർ​ണ്ണ ഐ​ക്യ​ദാ​ർ​ഢ്യം ഉ​റ​പ്പി​ക്കു​ന്നു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​തും സി​റി​യ​യി​ലും മേ​ഖ​ല​യി​ലും സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ഈ ​ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ലി സ​മീ​പ​ന​ത്തെ അ​പ​ല​പി​ക്കു​ന്നു​വെ​ന്ന്​ മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​ക​രീം അ​ൽ ഈ​സ പ​റ​ഞ്ഞു.

ഈ ​ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ടി​യ​ന്ത​ര​വും നി​ർ​ണാ​യ​ക​വു​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു.

Tags:    
News Summary - muslim world league condemned israel attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.