മുസ്രിസ് പ്രവാസി ഫോറം ഇഫ്താർ സംഗമത്തിൽ അബ്ദുസ്സലാം സംസാരിക്കുന്നു
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ജിദ്ദയിലെ കൂട്ടായ്മയായ മുസ്രിസ് പ്രവാസിഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. രക്ഷാധികാരി താഹ മരിക്കാർ റമദാൻ സന്ദേശം നൽകി. ത്യാഗത്തിന്റെയും വിശുദ്ധിയുടെയും സഹനത്തിന്റെയും ദിനങ്ങളായ റമദാൻ മാസത്തിൽ ഇത്തരം കൂടിച്ചേരലുകൾ പ്രവാസികളെ സംബന്ധിച്ച് സന്തോഷവും അനിവാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സഗീർ മാടവന സംഘടനയെ സദസ്സിന് പരിചയപ്പെടുത്തി. മറ്റു രക്ഷാധികാരികളായ ഹനീഫ് ചെളിങ്ങാട്, തുഷാര ഷിഹാബ് എന്നിവർ ആശംസകൾ നേർന്നു. 2023 മുതലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കൺവീനർ സഹീർ വലപ്പാട് വിശദീകരിച്ചു.
ലോക വനിത ദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം മുതൽ സംഘടന നടത്തിവരുന്ന വനിത ആദരവിന് സ്റ്റാൺഫോർഡ് യൂനിവേഴ്സിറ്റി റാങ്കിൽ മികച്ച രണ്ടര ശതമാനം സയന്റിസ്റ്റ് സ്ഥാനം നേടിയ ഡോ. ഷബ്ന കോട്ടയെ ചടങ്ങിൽ ആദരിച്ചു. ജോയിൻറ് സെക്രട്ടറി മുഹമ്മദ് സാലി പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. ഈദ് പ്രോഗ്രാമിനെക്കുറിച്ച് കൾചറൽ സെക്രട്ടറി ഉദയൻ വലപ്പാട് വിശദീകരിച്ചു. സെക്രട്ടറി സഫറുള്ള സ്വാഗതവും വൈസ് പ്രസിഡൻറ് ഷിഹാബ് അയ്യാരിൽ നന്ദിയും പറഞ്ഞു. വനിത ഭാരവാഹികളായ സുമീത അസിസ്, ബിന്ദു ഉദയൻ, ഷജീറ ജലീൽ, ഷിഫാ സുബിൽ, ജസീന സാബു, വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ കറുകപ്പാടത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽഖാദർ, അബ്ദുൾ ജമാൽ, സുബിൽ ഇബ്രാഹിം, സുബിൻ അബ്ദുൾ ഖാദർ, സഗീർ പുതിയകാവ്, സാബു, റഷീദ്, നവാസ്, അൻവർ സാദത്ത്, മുഹമ്മദ് ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.