റിയാദ്: മുസ്ലിം ലീഗിന്റെ രാഷ്ട്രീയ, സേവന പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നതെന്നും ദൗത്യ നിർവഹണത്തിൽ പാർട്ടിയെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'എന്ന കാമ്പയിൻ വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബത്ഹ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കി രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാർ നേതൃത്വത്തിൽ രാജ്യത്ത് അങ്ങോളമിങ്ങോളം നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വി.കെ. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുജീബ് ഉപ്പടയിൽ നിന്ന് വിഹിതം സ്വീകരിച്ച് അബ്ദുറഹ്മാൻ കല്ലായി കാമ്പയിന്റെ റിയാദ് തല ഉദ്ഘാടനം നിർവഹിച്ചു. സി.എച്ച് സെന്റർ ഫണ്ട് സമാഹരണത്തിനും തുടക്കം കുറിച്ചു.
തസ്കിയത്ത് ക്യാമ്പിൽ അബ്ദുൽ ഖയ്യൂം ബുസ്താനി പ്രഭാഷണം നടത്തി. യു.പി. മുസ്തഫ, ശുഐബ് പനങ്ങാങ്ങര, ഉസ്മാനലി പാലത്തിങ്കൽ, ബാവ താനൂർ, എ.യു. സിദ്ദീഖ്, ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ, ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.