നജ്റാൻ: നജ്റാനിൽ നിന്ന് വിമാന സർവീസ് പുനരാംരംഭിച്ചു. തിങ്കളാഴ്ച രാവിലെ ജിദ്ദയിൽ നിന്നാണ് ആദ്യ വിമാനം ന ജ്റാൻ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാെരെ സിവിൽ ഏവിയേഷൻ അതോറിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരൂം ചേർന് നു പൂക്കൾ നൽകി സ്വീകരിച്ചു. സുരക്ഷ കാരണങ്ങളാൽ നാല് വർഷത്തോളമായി വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. നജ്റാൻ വിമാനത്താവളം റമദാൻ ആദ്യം മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ഡെപ്യൂട്ടി ഗവർണർ അമീർ തുർക്കി ബിൻ ഹദ്ലൂൽ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ആവശ്യമായ ഒരുക്കങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർത്തിയാക്കിയിരുന്നു. മേഖലയിലെ താമസക്കാരുടെ യാത്രാ പ്രയാസം മനസിലാക്കിയാണ് വിമാനത്താവളം വീണ്ടും തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ അബ്ഹ വിമാനത്താവളം വഴിയാണ് മേഖലയിലുള്ളവർ അധികവും യാത്ര ചെയ്യുന്നത്. വിമാനത്താവളം തുറന്നതോടെ മേഖലയിലെ ആളുകൾക്ക് പ്രത്യേകിച്ച് പ്രായം കൂടിയവരും രോഗികളുമായവർക്ക് ഏറെ ആശ്വാസമാകും. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ഇപ്പോൾ സർവീസുള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് ഉടനെ സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.