റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ‘ഓണനിലാവ് 2023’ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ ഖലഅത്തുൽ സുൽത്താൻ ഇസ്തിറാഹയിലായിരുന്നു പരിപാടികൾ. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓണപ്പാട്ട്, ഉറിയടി, വടംവലി, ചാക്കിലോട്ടം, കണ്ണുകെട്ടി കുടമടി തുടങ്ങി നിരവധി മത്സരങ്ങളും പരിപാടികളും അരങ്ങേറി.
മത്സരങ്ങളിൽ കുട്ടികളും വനിതകളും ആവേശത്തോടെ പങ്കാളികളായി. ഷാജി മഠത്തിൽ, റിയാസ് വണ്ടൂർ, നാസർ ലെയ്സ്, സഫീർ വണ്ടൂർ, നിഷാദ് ആലംകോട്, ജിജോ, ബിനു തിരുവനന്തപുരം, ബാബു പി. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. മുത്തലിബ്, പവിത്രൻ, ഷിജു, റഫീഖ് മണ്ണാർക്കാട്, അക്ഷയ് സുധീർ, ഷെഫീക്ക് തഴവ, അഞ്ജലി സുധീർ, നഹൽ റയ്യാൻ തുടങ്ങിയവർ ഗാനം ആലപിച്ചു.
രക്ഷാധികാരി ബഷീർ ഫത്തഹുദ്ദീന്റെ നേതൃത്വത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സത്താർ മുല്ലശ്ശേരി, നവാസ് ലത്തീഫ്, നിയാസ്, അനസ്, മുനീർ, ഷെമീർ, യാസർ, ബിലാൽ, സജീവ്, റിയാസ്, നൗഷാദ്, ഷഹിൻഷാ, ഷുക്കൂർ, നൗഫൽ, അദീപ്, അൻസർ, ഇഖ്ബാൽ, സുൽഫിക്കർ, സഹദ് തുടങ്ങിയവർ നേതൃത്വം നൽകി. അഖിനാസ് എം. കരുനാഗപ്പള്ളി കോഓഡിനേറ്ററും ജാനിസ് അവതാരകനുമായിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.