അൽഖോബാർ: കഫ്തീരിയയിൽ ജോലിചെയ്യുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം താനാളൂർ സ്വദേശി പുതിയന്തകത്ത് അബ്ദുസ്സലാമിനെ തുടർചികിത്സക്കായി നാട്ടിലേക്ക് അയച്ചു. വിദഗ്ധ പരിശോധനക്കുശേഷം സർജറി നടത്തുകയും തുടർന്ന് വൃക്കരോഗം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി രണ്ട് ഡയാലിസിസിനും വിധേയമാക്കി.
ആശുപത്രിയിൽ കഴിയവേ സുഹൃത്തുക്കൾ അൽഖോബാർ കെ.എം.സി.സിയെ ബന്ധപ്പെടുകയും വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ ഇടപെടുകയും ചെയ്തു. പരിമിതമായ കവറേജ് മാത്രമുള്ള ഇൻഷുറൻസ് പരിരക്ഷ മാത്രമായതിനാൽ ഡയാലിസിസ് തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് നാട്ടിലെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് കൊണ്ടുപോയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾകൊണ്ട് വീൽചെയറിൽ യാത്ര ചെയ്യേണ്ടി വരുന്നതിനാൽ വെൽഫെയർ വിഭാഗം ഹുസൈൻ നിലമ്പൂർ യാത്രയിൽ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.