ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി പ്രദീപ് പട്ടാമ്പി അനുശോചന യോഗം സംഘടിപ്പിച്ചു. രണ്ടു പതിറ്റാണ്ട് കാലം ജിദ്ദയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപ് പട്ടാമ്പി രണ്ടുവർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. രോഗബാധിതനായി ചികിത്സയിലിരിക്കെ പെട്ടെന്നായിരുന്നു അദ്ദേഹത്തിെൻറ മരണം. നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി അംഗവും രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്നു ഇദ്ദേഹം. അനുശോചന യോഗത്തിൽ ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, കേന്ദ്രകമ്മിറ്റി അംഗം യൂസുഫ് മേലാറ്റൂർ, കേന്ദ്ര ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ, ഏരിയ രക്ഷാധികാരി അനസ് ബാവ, ട്രഷറർ ബേബി പാലമറ്റം, കമ്മിറ്റി അംഗം മനീഷ് തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.