റിയാദ്: കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ റിയാദിലെ ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ ഐക്യത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു കാനം രാജേന്ദ്രൻ. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചുനിന്ന് കാനം എടുത്ത പല നിലപാടുകളും കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയെയും പാർട്ടിയുടെ യുവജന പ്രസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും കരുത്തുറ്റതും കെട്ടുറപ്പുമുള്ള പ്രസ്ഥാനങ്ങളാക്കി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃപരമായ പങ്ക് വലുതായിരുന്നു. സംഘ് പരിവാറിന്റെ അജണ്ടകളെ ചെറുക്കാൻ ദേശീയ തലത്തിൽ ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റു മതേതര പാർട്ടികളുടെ കൂട്ടായ്മയും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് ഇടതുപക്ഷം അടിത്തറയായി മാറണമെന്നും നിലപാട് എടുത്ത നേതാവായിരുന്നു കാനം രാജേന്ദ്രനെന്നും ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.