തബൂക്ക്: അൽഉല ഗവർണറേറ്റിൽ നിരവധി ആരോഗ്യ പദ്ധതികൾ ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ ഉദ്ഘാടനം ചെയ്തു. അൽഉല റോയൽ കമീഷൻ ആക്ടിങ് സി.ഇ.ഒ അബീർ അൽ അഖ്ൽ, അൽസ്വിഹ ഹോൾഡിങ് കമ്പനി സി.ഇ.ഒ നാസർ അൽ ഹഖ്ബാനി എന്നിവർ സംബന്ധിച്ചു. അമീർ അബ്ദുൽ മുഹ്സിൻ ആശുപത്രി, അഷാർ അടിയന്തര ചികിത്സ കേന്ദ്രം, സകീറത് പ്രൈമറി കെയർ സെന്റർ എന്നിവയാണ് ഈ പദ്ധതികളുടെ ഭാഗമായി പ്രവർത്തനമാരംഭിച്ചത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അൽഉല ഗവർണറേറ്റിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഒരുക്കി ഈ പദ്ധതികൾ നടപ്പാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.