ദമ്മാം: ഫുട്ബാൾ ക്ലബ് ഇ.എം.എഫ് റാക്ക ജനറൽ ബോഡി മീറ്റിങ്ങും കുടുംബസംഗമവും വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10ന് തുടങ്ങിയ പരിപാടി രാത്രി 12വരെ നീണ്ടുനിന്നു. ജിദ്ദയിൽനിന്നെത്തിയ ഗായകൻ കരീം മാവൂറും സംഘവും അവതരിപ്പിച്ച ഗാനമേളയായിരുന്നു മുഖ്യ ആകർഷണം. വൈകീട്ട് നടന്ന ജനറൽ ബോഡി യോഗത്തിൽ നൗഫൽ പാരി അധ്യക്ഷത വഹിച്ചു. റിയാസ് ചെറുവാടി പ്രവർത്തന റിപ്പോർട്ടും അംജദ് പുത്തൂർമഠം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സലാം വർക്കല നിരീക്ഷകനായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
റഷീദ് ചേന്ദമംഗലൂർ (പ്രസി.), സകരിയ കോഴിക്കോട് (ജന. സെക്ര.), ഷബീർ പാറക്കൽ (ട്രഷ.), അൻവർ വാഴക്കാട് (ടീം മാനേജർ), റോഷൻ (ടീം കോച്ച്), റഫീഖ് വടക്കാഞ്ചേരി (വൈസ് പ്രസി.), മുബഷിർ ചെറുവടി (ജോ. സെക്ര.), ഷാനിബ് ചെറുവാടി (ജോ. ട്രഷ.), നവാസ് തൃപ്പനച്ചി (അസി. മാനേജർ), ഷാഫി കൊടുവള്ളി (അസി. കോച്ച്), കാദർ, മഹ്ഫൂസ് (ടീം കോഓഡിനേറ്റർമാർ), സൽമാൻ ഫാരിസ് (മീഡിയ കോഓഡിനേറ്റർ), മഹ്റൂഫ്, അംജത്, റിയാസ് (നിർവാഹക സമിതി), ഷറഫ് പാറക്കൽ, നൗഫൽ പാരി (കോർ എക്സിക്യൂട്ടിവ്), സലാം വർക്കല (ഉപദേശകസമിതി ചെയർമാൻ) എന്നിവരാണ് ഭാരവാഹികൾ. സൗദി ഈസ്റ്റേൺ പ്രവിശ്യയിലെ കലാകായികരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ക്ലബ് അംഗങ്ങൾ സജീവമായി ഇടപെടുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.