റിയാദ്: കൊച്ചി കൂട്ടായ്മയുടെ 2022-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. 20ാം വാർഷിക പൊതുയോഗത്തിലാണ് 13 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രഥമ എക്സിക്യൂട്ടിവ് യോഗം കെ.ബി. ഷാജി (പ്രസി.), റഫീഖ് (ജന. സെക്ര.), അഹ്‌സൻ സമദ് (ട്രഷ.), നദീം സേട്ട് (വൈ. പ്രസി.), സാജിദ് (ജോ. സെക്ര.), ഹസീബ് ഇവന്റ് കൺട്രോളർ), അഷ്‌റഫ് (ചാരിറ്റി), തൻവീർ (എം.എസ്.എഫ്), സുൽഫിക്കർ ഹുസൈൻ (ട്രസ്റ്റ്), ഷാജി (വെൽഫെയർ), ഹാഫിസ് മുഹമ്മദ് (പി.ആർ.ഒ), ജലീൽ കൊച്ചി (ആർട്സ്), റിയാസ് (സ്പോർട്സ്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കൊച്ചി കൂട്ടായ്മ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായിരുന്ന കെ.ബി. ഖലീലിെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. മുൻകാല ഭാരവാഹികളായ സൈനുദ്ദീൻ, അബു ഹനീഫ, ഹനീഫ ബാവ എന്നിവർ നാട്ടിൽനിന്നും ഓൺലൈനായി സംസാരിച്ചു. റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും കൊച്ചി കൂട്ടായ്മയുടെ മുഖ്യ പ്രവർത്തനമേഖലയായ ചാരിറ്റി പ്രവർത്തനങ്ങളിൽ നാട്ടിലും ഇവിടെയുമായി വ്യവസ്ഥാപിതമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.