ദമ്മാം: പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യ ഘടകത്തിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഗൾഫ് നാടുകളിലെ പേര് ഏകീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ‘വംശീയ കാലത്ത് സാമൂഹിക നീതിയുടെ കാവലാളാവുക’എന്ന പ്രമേയത്തിൽ ദമ്മാമിൽ നടന്ന കിഴക്കൻ പ്രവിശ്യാ ജനറൽ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഷബീർ ചാത്തമംഗലം (പ്രസി), സുനില സലീം (ജന. സെക്ര), അഡ്വ. നവീൻ കുമാർ (ട്രഷ), മുഹ്സിൻ ആറ്റശ്ശേരി, സിറാജ് തലശ്ശേരി (വൈ. പ്രസി), ഫൈസൽ കുറ്റ്യാടി, സാബിക്ക് കോഴിക്കോട് (സെക്ര), റഊഫ് ചാവക്കാട് (പി.ആർ ആൻഡ് മീഡിയ), ജംഷാദ് അലി കണ്ണൂർ (ജനസേവനം), അബ്ദുറഹീം തിരൂർക്കാട്, അൻവർ സലീം, ഫൈസൽ കോട്ടയം, അൻവർ ഫസൽ, അനീസ മെഹബൂബ്, ബിജു പൂതക്കുളം, ജമാൽ കൊടിയത്തൂർ, ജുബൈരിയ ഹംസ, നിയാസ് കൊടുങ്ങല്ലൂർ, സൈഫുദ്ദീൻ പൊറ്റശ്ശേരി, ഷജീർ തൂണേരി, ഷമീം ജാബിർ, സമീയുള്ള കൊടുങ്ങല്ലൂർ (സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങൾ), മുഹ്സിൻ ആറ്റശ്ശേരി, അൻവർ സലീം, സമീയുള്ള കൊടുങ്ങല്ലൂർ (സൗദി നാഷനൽ കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതാണ് ഭരണസമിതി.
ദമ്മാം, അൽഖോബാർ, ജുബൈൽ, ഖഫ്ജി എന്നീ റീജനൽ കമ്മിറ്റി അംഗങ്ങൾ അടങ്ങിയതാണ് ജനറൽ കൗൺസിൽ. തെരഞ്ഞെടുപ്പിന് നാഷനൽ കോഓഡിനേറ്റർ ഖലീൽ പാലോട്, റിയാദ് സെൻട്രൽ കമ്മിറ്റി അംഗം അംജദ് അലി എന്നിവർ നേതൃത്വം നൽകി. മുൻ പ്രസിഡന്റ് മുഹ്സിൻ ആറ്റശ്ശേരി ആമുഖ പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കൺവീനർ റഊഫ് ചാവക്കാട് സ്വാഗതം പറഞ്ഞു. 2021-2022 കാലയളവിലെ പ്രവർത്തന, ഫൈനാൻസ് റിപ്പോർട്ടുകൾ അൻവർ സലീം, അഡ്വ. നവീൻകുമാർ എന്നിവർ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.