ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗദിയിലെ വിവിധ ചാപ്റ്ററുകളിലെ ഇസ്ലാഹി സെന്റർ പ്രതിനിധികൾ പങ്കെടുത്ത നാഷനൽ കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്. യോഗത്തിൽ ഭാവിപ്രവർത്തനങ്ങൾക്ക് രൂപംനൽകി. തൗഹീദി ആദർശത്തോടെ മുന്നേറുമെന്നും ഖുർആന്റെ വെളിച്ചം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: ഫാറൂഖ് സ്വലാഹി ജുബൈൽ (പ്രസി.), സലീം കടലുണ്ടി (ജന. സെക്ര.), ഹംസ നിലമ്പൂർ ജിദ്ദ (ട്രഷറർ), സയ്യിദ് സുല്ലമി തുറൈഫ്, ബഷീർ മാമാങ്കര, ഹസ്കർ ഒതായി, സുൽഫിക്കർ ബുറൈദ, ഉബൈദ് കക്കോവ് അൽഖോബാർ (വൈസ് പ്രസി.), ഷാജഹാൻ ചളവറ റിയാദ് (ഓർഗ. സെക്ര.), ജരീർ വേങ്ങര ജിദ്ദ, അയ്യൂബ് കടലുണ്ടി ദമ്മാം, അബ്ദുൽ അഹദ് അൽ ഹസ്സ, വഹീദുദ്ദീൻ ദമ്മാം (സെക്രട്ടറിമാർ). സലാഹ് കാരാടൻ (ഉപസമിതി ചെയർ), ഉമർ ഉമരി ദമ്മാം, അബ്ദുൽ ഹമീദ് മടവൂർ റിയാദ്, അബ്ദുൽ റഹിം ഫാറൂഖി ബുറൈദ, യൂസുഫ് കൊടിഞ്ഞി റിയാദ്, അൻഷാദ് മാസ്റ്റർ അൽകോബാർ (ഉപസമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.