യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ജനറൽ ബോഡി അനീസുദ്ദീൻ ചെറുകുളമ്പ് ഉദ്ഘാടനം ചെയ്യുന്നു
യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (വൈ.ഐ.എഫ്.എ) ഭാരവാഹികളെ തെരഞ്ഞെടുത്തു. ടൗണിലെ മിഡിലീസ്റ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി ‘ഗൾഫ് മാധ്യമം’ യാംബു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ് ഉദ്ഘാടനം ചെയ്തു. വൈ.ഐ.എഫ്.എ വൈസ് പ്രസിഡൻറ് ഫർഹാൻ മോങ്ങം അധ്യക്ഷത വഹിച്ചു. നാസർ നടുവിൽ, അജോ ജോർജ്, അസ്ക്കർ വണ്ടൂർ എന്നിവർ സംസാരിച്ചു.
യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ
അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ ഹമീദ് അറാട്കോ (ചെയ.), ഷബീർ ഹസൻ കാരകുന്ന് (പ്രസി.), ഫർഹാൻ മോങ്ങം, അലിയാർ ചെറുകാട്, അബ്ദുൽ ഹമീദ് കാസർകോട് (വൈസ്. പ്രസി.), അബ്ദുൽ കരീം പുഴക്കാട്ടിരി (ജന.സെക്ര.), ഷമീർ ബാബു കാരകുന്ന്, സാബിത്ത് കോഴിക്കോട്, സൈനുൽ ആബിദ് പയ്യനാട് (ജോ.സെക്ര.), ഇബ്റാഹീം പുലത്ത് ചുങ്കത്തറ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.