ജുബൈൽ: ഭേദഗതിചെയ്ത വ്യക്തിവിവര സംരക്ഷണനിയമം (സൗദി പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ലോ-പി.ഡി.പി.എൽ) സെപ്റ്റംബർ 14ന് പ്രാബല്യത്തിൽ വരും. 2021ൽ ഔദ്യോഗിക ഗസറ്റിൽ ഒറിജിനൽ നിയമം പ്രസിദ്ധീകരിച്ച് 720 ദിവസത്തിന് ശേഷമാണ് ഇത്. നിയമത്തിലെ 27 ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. 2022 നവംബറിൽ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (എസ്.ഡി.എ.ഐ.എ) പുറത്തിറക്കിയ നിർദേശങ്ങളിൽ ചില ഭേദഗതികൾ ഉൾപ്പെടുത്തിയിരുന്നു.
പുതിയ ഭേദഗതിയിൽ സെൻസിറ്റിവ് ഡേറ്റയുമായി ബന്ധപ്പെട്ടതും വ്യക്തിഗത വിവരങ്ങളും ഉടമയുടെ അവകാശങ്ങളും ഡേറ്റ ആക്സസ് ചെയ്യാനുള്ള അവകാശം വിനിയോഗിക്കുന്ന കാലയളവുകളും ഉൾപ്പെടുന്നു. ഭേദഗതികളനുസരിച്ച് ഉടമയിൽനിന്നല്ലാതെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ അനുവാദമില്ല. എന്നിരുന്നാലും ഇതിന് ചില ഇളവുകൾ ഉണ്ടാകും.
നിയന്ത്രണ അതോറിറ്റി ഒരു സ്വകാര്യത നയം സ്വീകരിക്കേണ്ടതും ഉടമകൾക്ക് ലഭ്യമാക്കേണ്ടതുമാണ്. ഉടമകളുടെ സമ്മതത്തോടെയല്ലാതെ അത് വെളിപ്പെടുത്തരുത്.
വ്യക്തിഗത ഡേറ്റയുടെ ചോർച്ച, രാജ്യത്തിന് പുറത്തേക്ക് കൈമാറേണ്ടതിെൻറ ആവശ്യകത എന്നിവ സംബന്ധിച്ച ഭേദഗതികളും ഉണ്ട്. നിയന്ത്രണങ്ങൾക്ക് അനുസൃതമായി വ്യക്തിഗത ഡേറ്റയുടെ ഉടമക്ക് തെൻറ സ്വകാര്യ ഡേറ്റയിലേക്ക് ആക്സസ് ചെയ്യാനുള്ള അവകാശം നൽകുന്നതിന് നിയമത്തിെൻറ ആർട്ടിക്കിൾ 4 ഭേദഗതി ചെയ്തു. അത് വ്യക്തവും വായിക്കാവുന്നതും പകർപ്പ് നേടാനുള്ള അഭ്യർഥനയും ഉൾപ്പെടുന്നു. ഉടമക്ക് അതിൽ തിരുത്തലിന് അഭ്യർഥിക്കാനുള്ള അവകാശമുണ്ട്. ആവശ്യമില്ലാത്ത ഡേറ്റ നശിപ്പിക്കുന്നതിന് നിയന്ത്രണ അതോറിറ്റിയോട് അഭ്യർഥിക്കാനും കഴിയും. നിയമത്തിെൻറ ആർട്ടിക്കിൾ 20ലെ ഭേദഗതി അനുസരിച്ച് ഡേറ്റ ചോർച്ച, കേടുപാടുകൾ, അല്ലെങ്കിൽ അതിലേക്കുള്ള നിയമവിരുദ്ധമായ ആക്സസ് എന്നിവയെക്കുറിച്ച് വല്ലതും അറിഞ്ഞാൽ അത് അധികാരിയെ അറിയിക്കേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.