സൗ​ദി​യിൽ താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ വി​സ​ക്കാ​ർ​ക്ക്​ ഇ​ഖാ​മ​യും വ​ർ​ക്ക്​ പെ​ർ​മി​റ്റും വേ​ണ്ട -ഖി​വ പ്ലാ​റ്റ്​​ഫോം

ജി​ദ്ദ: സൗ​ദി​യി​ലേ​ക്ക്​ താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ വി​സ​യി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ഇ​ഖാ​മ​യും (റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്) വ​ർ​ക്ക്​ പെ​ർ​മി​റ്റും വേ​ണ്ടെ​ന്ന്​ ഖി​വ പ്ലാ​റ്റ്​​ഫോം വ്യ​ക്ത​മാ​ക്കി. ഒ​രാ​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ഖി​വ പ്ലാ​റ്റ്​​ഫോം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ത്ത​രം വി​സ​ക്കാ​രെ രാ​ജ്യ​ത്തെ പ്ര​വാ​സി​യാ​യി പ​രി​ഗ​ണി​ക്കി​ല്ല.

താ​ൽ​ക്കാ​ലി​ക തൊ​ഴി​ൽ വി​സ​യി​ൽ വ​രു​ന്ന​യാ​ൾ​ക്ക്​ ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ൽ മാ​ത്ര​മേ രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ത്​ ന​ൽ​കു​ന്ന​ത് സ്ഥാ​പ​ന​ത്തി​​ന്റെ നി​താ​ഖാ​ത്​ പ​ദ​വി​യെ ബാ​ധി​ക്കി​ല്ല. സ്വ​ദേ​ശി​വ​ത്​​ക​ര​ണം​ പാ​ലി​ക്കു​ന്ന​ത്​ ഉ​യ​ർ​ന്ന തോ​തി​ലെ​ത്തു​​മ്പോ​ൾ മാ​ത്ര​മാ​ണ് താ​ൽ​ക്കാ​ലി​ക വി​സ​ക​ൾ ന​ൽ​കാ​റ്. അ​ത്ത​രം വി​സ​ക​ൾ സ​മാ​ന​മാ​യ കാ​ല​യ​ള​വി​ൽ നീ​ട്ടാ​നും സാ​ധി​ക്കു​മെ​ന്നും ഖി​വ പ്ലാ​റ്റ്​​ഫോം പ​റ​ഞ്ഞു.

Tags:    
News Summary - No need of iqama and work permit for temporary work visas in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.