നോർക റൂട്ട്​സ്​ പ്രതിനിധി സംഘം ഇന്ന്​ റിയാദിൽ

റിയാദ്​: സൗദി ആരോഗ്യമന്ത്രാലയത്തി​​െൻറ റിക്രൂട്ടിങ്​​ ഏജൻറായി അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ കരാർ ഒപ്പിടാൻ നോർക റൂട്ട്​സ്​ പ്രതിനിധി സംഘം ബു​ധനാഴ്​ച റിയാദിലെത്തും. സി.ഇ.ഒ കെ.എൻ രാഘവൻ, ജനറൽ മാനേജർ ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ്​ എത്തുന്നതെന്ന്​ സൗദി പ്രതിനിധി ശിഹാബ്​ കൊട്ടുകാട്​ അറിയിച്ചു. ​

വ്യാഴാഴ്​ചയാണ്​ ആരോഗ്യമന്ത്രാലയത്തിലെ കൂടിക്കാഴ്​ച. സൗദി ആരോഗ്യ മേഖലയിലേക്ക്​ ആവശ്യമായ ഡോക്​ടർ, നഴ്​സ്​, മറ്റ്​ പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ ഇന്ത്യയിൽ നിന്ന്​ റിക്രൂട്ട്​ ചെയ്യാനുള്ള അനുമതിയാണ്​ നോർക റൂട്ട്​സിന്​ ലഭിച്ചത്​. ഇത്​ സംബന്ധിച്ച ഉടമ്പടി കൂടിക്കാഴ്​ചയിൽ ഒപ്പുവെക്കും. ഇക്കഴിഞ്ഞ മാർച്ച്​ മാസത്തിലാണ്​ അംഗീകാരം ലഭിച്ചത്​. ഏപ്രിൽ 15ന്​ പ്രതിനിധി സംഘം റിയാദിലെത്തി മന്ത്രാലയവുമായി കരാർ ഒപ്പുവെക്കുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിൽ കാലതാമസമുണ്ടായി. ബുധനാഴ്​ച രാവിലെ റിയാദിലെത്തുന്ന സംഘം ഇന്ത്യൻ എംബസിയിൽ അംബാസഡർ അഹ്​മദ്​ ജാവേദിനെ സന്ദർശിക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്​നങ്ങൾ ചർച്ച ചെയ്യും. ആരോഗ്യമന്ത്രാലയത്തിലെ ചടങ്ങിന്​ ശേഷം വ്യാഴാഴ്​ച മാധ്യമപ്രവർത്തകരെ കാണും. 

രാത്രി 8.15ന്​ മലയാളി പൊതുസമൂഹത്തെ അഭിസംബോധന ചെയ്യും. മലസിലെ അൽമാസ്​ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ വിവിധ മലയാളി സംഘടനളുടെയും സ്​ഥാപനങ്ങളുടെയും പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പ​െങ്കടുക്കും. വിവിധ പ്രശ്​നങ്ങൾ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനുമാണ്​ ഇൗ പരിപാടി. 

കേരള പ്രവാസികാര്യ വകുപ്പിന്​ കീഴിൽ പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരംഭിച്ച കമ്പനിയാണ്​ നോർക റൂട്ട്​സ്​. വിദേശ റിക്രൂട്ട്​മ​െൻറിനുള്ള ലൈസൻസ്​ 2016ൽ ലഭിച്ചതോടെ പ്രവർത്തന മേഖല വിപുലപ്പെട്ടു. വിദേശ രാജ്യങ്ങളിലെ വിവിധ തൊഴിൽ അവസരങ്ങളിലേക്ക്​ ഇന്ത്യയിൽ നിന്ന്​ ഉദ്യോഗാർഥികളെ റിക്രൂട്ട്​ ചെയ്യാനുള്ള അംഗീകാരമാണ്​ കേന്ദ്ര ഗവൺമ​െൻറ്​ നൽകിയത്​.

Tags:    
News Summary - norka roots-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.