റിക്രൂട്ടിങ്ങിന്​​ സൗദി ആ​േരാഗ്യമ​​ന്ത്രാലയത്തി​െൻറ അംഗീകാരം 

റിയാദ്: ഒൗദ്യോഗിക റിക്രൂട്ട്മ​െൻറ് ഏജസിയായി സൗദി ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ ഉടമ്പടി ഒപ്പുവെക്കാൻ നോർക റൂട്ട്സി​െൻറ ഉന്നതോദ്യോഗസ്ഥ സംഘം ഇൗ മാസം റിയാദിലെത്തും. യാത്രാനുമതി ലഭിക്കാൻ ഇന്ത്യൻ എംബസി മുഖാന്തിരം ശ്രമം തുടങ്ങി. കേരള പ്രവാസികാര്യ വകുപ്പിന് കീഴിൽ പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരംഭിച്ച കമ്പനിയാണ് നോർക റൂട്ട്സ്. വിദേശ റിക്രൂട്ട്മ​െൻറിനുള്ള ലൈസൻസ് 2016ൽ ലഭിച്ചതോടെ പ്രവർത്തന മേഖല വിപുലപ്പെട്ടു. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് നഴ്സുമാരെയും ഡോക്ടർമാരെയും മറ്റ് പാരാമെഡിക്കൽ ജീവനക്കാരെയും റിക്രൂട്ട് ചെയ്യാൻ കേരളത്തിലെ ഒൗദ്യോഗിക ഏജൻസിയെന്ന നിലയിലുള്ള അംഗീകാരവും കേന്ദ്ര ഗവൺമ​െൻറ് നൽകി.

നോർകയുടെ ഇടപെടൽ വിദേശ റിക്രൂട്ട്മ​െൻറ് മേഖലയിലെ ഒരുപാട് അനാരോഗ്യ പ്രവണതകളെയും കള്ളനാണയങ്ങളേയും ഇല്ലായ്മ ചെയ്യാൻ സഹായിച്ചു. ഇൗ സാചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ബഹുമതിയായി ഇൗ അംഗീകാരം എത്തിയതെന്ന് നോർക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍ രാഘവന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഉടമ്പടി ഒപ്പുവെക്കാൻ ഇൗ മാസം 16ന് റിയാദിലേക്ക് നോർക റൂട്ട്സ് പ്രതിനിധി സംഘത്തെ ക്ഷണിച്ചിരിക്കുകയാണ്. അതനുസരിച്ച് 14 മുതൽ 18 വരെ ഉദ്യോഗസ്ഥ സംഘം സൗദി അറേബ്യ സന്ദർശിക്കാനാണ് പരിപാടി. 16ന് റിയാദിൽ ഉടമ്പടി ഒപ്പുവെക്കുന്നതോടൊപ്പം നഗരത്തിലും പരിസരങ്ങളിലുമുള്ള വിവിധ മലയാളി സംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ പ്രശ്നങ്ങൾ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനും ഇൗ കൂടിക്കാഴ്ചകൾ ഉപയോഗപ്പെടുത്തും. നോർക റൂട്ട്സ് പ്രതിനിധി സംഘത്തി​െൻറ യാത്രാനുമതിക്ക് വേണ്ട പ്രവർത്തനങ്ങൾ എംബസിയുമായി ബന്ധപ്പെട്ട് ആരംഭിച്ചെന്ന് സൗദിയിലെ നോർക കൺസൾട്ടൻറ് ശിഹാബ് കൊട്ടുകാട് സ്ഥിരീകരിച്ചു.

Tags:    
News Summary - norka roots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.