നജ്‌റാൻ: 12 വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന തമിഴ്നാട് സ്വദേശിയെ നജ്‌റാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷ് കഴിഞ്ഞ 25 വർഷമായി സൗദിയിലെ നജ്റാനിൽ ജോലിചെയ്തുവരികയായിരുന്നു.
വിസയുടെ കാലാവധി കഴിഞ്ഞിട്ട് നാല് വർഷമായിരുന്നു. ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വിടുന്നതിന് വേണ്ടി സുഹൃത്തുക്കൾ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്‌റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു.
അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് വേണ്ട രേഖകൾ ശരിയാക്കി കൊടുത്തു. വിമാന ടിക്കറ്റ് അടക്കം എടുത്ത മുരുകേശിനെ നാട്ടിലേക്ക് പോവേണ്ടതിന്റെ തലേ ദിവസംതാമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്റാനിൽ തന്നെ സംസ്കരിച്ചു. ഭാര്യ: ഇളവരശി, മക്കൾ: ശ്രീമതി, രൂപശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.