റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ബാലവേദി രൂപവത്കരിച്ചു. ബത്ഹ അപ്പോളോ ഡി-പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം നിർവഹിച്ചു. ബാലവേദി ചുമതലയുള്ള സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, രഘുനാഥ് പറശ്ശിനിക്കടവ്, അഡ്വ. എം.കെ. അജിത്, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, യഹിയ കൊടുങ്ങല്ലൂർ, ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപ്പള്ളി, റഫീഖ് വെമ്പായം, അസ്കർ കണ്ണൂർ, മൃദുല വിനീഷ്, ഷമീർ മാളിയേക്കൽ, ഷഫീഖ് പുരക്കുന്നിൽ, മജു സിവിൽ സ്റ്റേഷൻ, ഹരീന്ദ്രൻ കണ്ണൂർ, സിദ്ദീഖ് കല്ലുപറമ്പൻ, കെ.കെ. തോമസ്, ശരത് സ്വാമിനാഥൻ, അൻസാർ വർക്കല എന്നിവർ സംസാരിച്ചു.
സെക്രട്ടറി ജോൺസൺ മാർക്കോസ് സ്വാഗതവും നാസർ വലപ്പാട് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നേഹ, അബില, നൈമ, റൈഫ്, ഇഷാഹ്, റയ്യാൻ, ഹെസ ഫൈസൽ, ഇഷിൻ ഫൈസൽ, ഹന മെഹറിൻ, സനോഫർ ഹലീമ, രഹൻ അയ്ഷ, ഇഹാൻ, സുഹാന അസ്മിൻ, മാസിഹിറ സൈനാഫ് തുടങ്ങിയ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഷാജി മഠത്തിൽ, വഹീദ് വാഴക്കാട്, ബിനോയ്, സൈഫുന്നീസ സിദ്ദീഖ്, ഷിംന നൗഷാദ്, സ്മിത മുഹ് യിദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.