റിയാദ്: ഗാന്ധിജിയുടെ 76ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രാർഥന സദസ്സും പുഷ്പാർച്ചനയും നടത്തി.
ഇന്ത്യ എന്ന ആശയത്തിനെതിരെ നടന്ന ഏറ്റവും കൊടിയ പാതകത്തിന്റെ ഈ ഓർമദിനം ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും രാജ്യത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികളിൽനിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കുക എന്ന സന്ദേശം ഉൾക്കൊള്ളുന്നതിനും ഉപയോഗപ്രദമാക്കണമെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പ്രവർത്തകർക്ക് ഐക്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച പ്രാർഥന സദസ്സിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സുഗതൻ നൂറനാട്, മുഹമ്മദാലി മണ്ണാർക്കാട്, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കർ, സക്കീർ ധാനത്ത്, നിഷാദ് ആലങ്കോട്, ഷംനാദ് കരുനാഗപ്പള്ളി, ശുകൂർ ആലുവ, അമീർ പട്ടണത്ത്, സജീർ പൂന്തുറ, അഷ്റഫ് കിഴുപ്പുള്ളിക്കര, ജോൺസൻ മാർക്കോസ്, രാജു പാപ്പുള്ളി, റഷീദ് കൊളത്തറ, അഷ്ക്കർ കണ്ണൂർ, സലിം ആർത്തിയിൽ, നാദിർഷാ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, എം.ടി. ഹർഷദ്, നാസർ വലപ്പാട്, ശരത് സ്വാമിനാഥൻ, ജലീൽ ആലപ്പുഴ, വിനീഷ് ഒതായി, അൻസാർ വർക്കല, ഉമർ ഷരീഫ്, ഹരീന്ദ്രൻ പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.