പൊ​ന്നാ​നി​യി​ലെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്ക് റി​യാ​ദ്​ ഒ.​ഐ.​സി.​സി​യു​ടെ ഭ​ക്ഷ​ണ​കി​റ്റ് ഭാ​ര​വാ​ഹി​ക​ൾ സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് കൈ​മാ​റു​ന്നു

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ.​ഐ.​സി.​സി ഭ​ക്ഷ​ണ​കി​റ്റ് കൈ​മാ​റി

റി​യാ​ദ്​/​പൊ​ന്നാ​നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പൊ​ന്നാ​നി, ഈ​ഴ​വ​തി​രു​ത്തി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​ക​ളും എം.​പി. ഗം​ഗാ​ധ​ര​ൻ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​ന്ന​ദാ​ന​ത്തി​ലേ​ക്ക് റി​യാ​ദ് ഒ.​ഐ.​സി.​സി പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഭ​ക്ഷ​ണ​കി​റ്റ് ന​ൽ​കി.

വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ​ന്ദീ​പ് വാ​ര്യ​ർ​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷം​സു ക​ള​ക്ക​ര ഭ​ക്ഷ​ണ​കി​റ്റ് കൈ​മാ​റി. മി​നി പ​മ്പ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മ​ത്തി​നും അ​ന്ന​ദാ​ന​ത്തി​നും സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഉ​റൂ​ബ് ന​ഗ​റി​ൽ ദേ​ശി​യ​പാ​ത​യോ​ടു​ചേ​ർ​ന്ന് പു​ന്ന​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം ഇ​ട​ത്താ​വ​ള​മൊ​രു​ക്കി​യ​ത്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ് അ​ന്ന​ദാ​നം. ച​ട​ങ്ങി​ൽ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ​ലി, മു​ൻ എം.​പി സി. ​ഹ​രി​ദാ​സ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​കെ. അ​ഷ്‌​റ​ഫ്, പു​ന്ന​ക്ക​ൽ സു​രേ​ഷ്, അ​ഡ്വ. എ​ൻ.​എ. ജോ​സ​ഫ്, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ലി ചെ​റു​വ​ത്തൂ​ർ, വി.​പി. സ​യീ​ദ്, ഒ.​ടി. നൗ​ഷാ​ദ്, റ​ഫീ​ഖ്, ഹ​ഫ്‌​സ​ത്, റ​സീ​ന എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - OICC hands over food kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.