ജുബൈൽ: സൗഹൃദ സന്ദേശവുമായി ജുബൈൽ ഒ.ഐ.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽഹുമൈദാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജുബൈൽ ദഅ്വ സെൻറർ മലയാള വിഭാഗം തലവൻ സമീർ മുണ്ടേരി ഇഫ്താർ സന്ദേശം നൽകി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു.
മുതിർന്ന നേതാവ് നൂഹ് പാപ്പിനിശ്ശേരി മെംബർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു. ശിഹാബ് കായംകുളം, നസീർ തുണ്ടിൽ, ലിബി ജെയിംസ്, ഹമീദ് മാർക്കാശ്ശേരി എന്നിവർ സംസാരിച്ചു.
നജീബ് നസീർ സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു. അൻഷാദ് ആദം, അരുൺ കല്ലറ, ഉസ്മാൻ കുന്നംകുളം, എൻ.പി. റിയാസ്, അജ്മൽ താഹ, വിൽസൺ തടത്തിൽ, അനിൽ കണ്ണൂർ, നജീബ് വക്കം, സിദ്ദിഖ് കോഴിക്കോട്, ഗസാലി, റിനു മാത്യു, അബ്ദുല്ല ഇബ്ബിച്ചി, വൈശാഖ്, മുബഷിർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.