പ്രസിഡന്റ്: ഹക്കീം പാറക്കൽ, സംഘടനാ കാര്യ ജനറൽ സെക്രട്ടറി: അസ്‌ഹബ് വർക്കല, ട്രഷറർ: ശരീഫ് അറക്കൽജിദ്ദ: ഒ.ഐ.സി.സിയുടെ ഗ്ലോബൽ തലത്തിൽ നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി സൗദി നാഷനൽ കമ്മറ്റിയുടെ കീഴിലുള്ള വെസ്റ്റേൻ റീജിയനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജിദ്ദയിൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്ന് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹക്കീം പാറക്കൽ (പ്രസിഡന്റ്), അസ്‌ഹബ് വർക്കല (സംഘടനാ കാര്യ ജനറൽ സെക്രട്ടറി), ശരീഫ് അറക്കൽ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
2023 ൽ ആരംഭിച്ച വിപുലമായ അംഗത്വ കാമ്പയിന് ശേഷം ലഭിച്ച അപേക്ഷകൾ കെ.പി.സി.സി ഓഫീസിൽ സമർപ്പിക്കുകയും അവിടെ നിന്ന് ലഭിച്ച അംഗത്വ രേഖയുടെ അടിസ്ഥാനത്തിൽ വിവിധ കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഘട്ടംഘട്ടമായി നടന്നിരുന്നു. 14 ജില്ലാ കമ്മിറ്റികളുടെയും പ്രധാന ഭാരവാഹികളും ഓരോ ജില്ലാ കമ്മിറ്റിയിൽ നിന്നുമുള്ള റീജിയനൽ കമ്മിറ്റി അംഗങ്ങളും തബൂക്ക്. യാംബു, മക്ക, മദീന ഏരിയ കമ്മിറ്റി പ്രധാന ഭാരവാഹികളും പ്രതിനിധികളും ഉൾപ്പെടുന്ന ജനറൽ ബോഡിയിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ സാന്നിധ്യത്തിൽ നാഷനൽ കമ്മിറ്റി നിയമിച്ച പ്രിസൈഡിങ് അംഗങ്ങളായ റഹ്മാൻ മുനമ്പത്ത്, റസാഖ് പൂക്കോട്ടുംപാടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്. ചില ഭാരവാഹി സ്ഥാനങ്ങളിലേക്ക് വ്യക്തിപരമായ നോമിനേഷൻ വന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മുമ്പായി നടന്ന ചർച്ചയിലൂടെ ചിലർ നോമിനേഷൻ പിൻവലിക്കാൻ തയ്യാറായതിനെത്തുടർന്ന് സമവായത്തിലൂടെ ഐക്യകണ്ഠമായാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നതെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ ഭാരവാഹി ലിസ്റ്റ് നിലവിൽ വന്നെങ്കിലും ചില ആളുകളെ കൂടി കമ്മിറ്റിയിലേക്ക് കെ.പി.സി.സി നോമിനേറ്റ് ചെയ്യുമെന്നും മക്ക, മദീന, ത്വഇഫ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയൊരു റീജിയനൽ കമ്മിറ്റി ഉണ്ടാക്കുന്നതിനെക്കുറിച്ചു ആലോചിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് കാസർകോട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന കോൺഗ്രസ് സമരാഗ്നി യാത്രയിൽ ഒഐസിസിയുടെ പ്രതിനിധിയായി താൻ മുഴുവൻ സമയവും ഉണ്ടാവുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.
മറ്റു വെസ്റ്റേൻ റീജിയനൽ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, നാഷനൽ, ഗ്ലോബൽ കമ്മറ്റി അംഗങ്ങൾ: സഹീർ മഞ്ഞാലി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, രാധാകൃഷ്ണൻ കാവുംബായി, റഷീദ് ബിൻസാഗർ (വൈസ് പ്രസിഡന്റ്), മുജീബ് തൃത്താല, മനോജ് മാത്യു, ആസാദ് പോരൂർ, നാസിമുദ്ധീൻ മണനാക്ക് (ജനറൽ സെക്രട്ടറി), അസ്കർ പുലിയഞ്ചാലി, ഉമ്മർ മങ്കട, പ്രിൻസാദ് പാറായി, യൂനുസ് കാട്ടൂർ, മുസ്തഫ തലപ്പിൽ, ഷംനാദ് മുഹമ്മദ്, മോഹൻ ബാലൻ, അലി കടിയാപുറത്ത്, ജലീഷ് കാളികാവ്, നൗഷാദ് കരുനാഗപ്പള്ളി, മുജീബ് ചെനേത്ത്, ബഷീർ മുഹമ്മദ് കുഞ്ഞു, മനോജ് മുരളീധരൻ (സെക്രട്ടറി), ഷൗക്കത്ത് പരപ്പനങ്ങാടി (അസി. ട്രഷർ), സി.ടി ആലികുട്ടി (ഓഡിറ്റർ), മണികണ്ഠൻ തിരുവനന്തപുരം, അഫ്ഫാൻറഹ്മാൻ തൃശൂർ, മുജീബ് പൂവച്ചൽ, സി.വി അബ്ദുസലാം, നൗഷാദ് കാപ്പാടൻ ചാലിയാർ, മുജീബ് മൂത്തേടത്ത്, മുജീബ് പാക്കട, അഹ്മദ് ഷാനി, ഉമ്മർ പാറമ്മൽ, ഇസ്മായിൽ ചെട്ടിയാറമ്മൽ, ഷമീർ കാളികാവ്, അബ്ദുൽ മജീദ് ചേരൂർ, റഫീഖലി മണ്ണാർക്കാട്, റഹീം മേക്കാമണ്ണിൽ, കുഞ്ഞിമൊയ്തീൻ പൂക്കാട്ടിൽ, പ്രവീൺ എടക്കാട്, അഷ്റഫ് കുമ്മാലി, ഷാഫി മജീദ്, ഇർഷാദ് കരീം (എക്സി. അംഗങ്ങൾ), അഷ്റഫ് അഞ്ചാലൻ, നിസാമുദ്ദീൻ മുഹമ്മദ്, അനിൽ കുമാർ പത്തനംതിട്ട, യാസർ നായിഫ്, ഇബ്രാഹീം കുട്ടി സൈനുദ്ധീൻ ലാലു (നാഷനൽ കമ്മിറ്റി അംഗങ്ങൾ), സി.എം അഹ്മദ്, അലി തേക്ക്തോട്, മുസ്തഫ പെരുവള്ളൂർ, ശങ്കർ എളങ്കൂർ (ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.