ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഇ​ഫ്​​താ​ർ ഒ​രു​ക്കി ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ക​മ്മി​റ്റി

ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഇ​ഫ്​​താ​ർ ഒ​രു​ക്കി ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ക​മ്മി​റ്റി

ജി​ദ്ദ: വെ​സ്​​റ്റേ​ൺ റീ​ജ്യ​ൻ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ദ്ദ​യി​ലെ സീ​സ​ൺ റ​സ്​​റ്റാ​റ​ന്റി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന 20ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ വി​രു​ന്നൊ​രു​ക്കി​യ​ത്. മ​ത​സൗ​ഹാ​ർ​ദ​ത്തി​നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​വും സ​മാ​ധാ​ന​വും വ​ള​ർ​ത്താ​ൻ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​നോ​ജ്‌ മാ​ത്യു അ​ടൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ഷ്​​റ​ഫ് അ​ഞ്ചാ​ല​ൻ, യാ​സി​ർ നാ​യി​ഫ്, അ​ലി തേ​ക്കു​തോ​ട്, ഷ​രീ​ഫ് അ​റ​ക്ക​ൽ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, മാ​ത്യു തോ​മ​സ്‌, വി​ലാ​സ് അ​ടൂ​ർ, എ.​ബി.​കെ. ചെ​റി​യാ​ൻ മാ​ത്തൂ​ർ, സൈ​മ​ൺ വ​ർ​ഗീ​സ്, ജോ​സ​ഫ് നേ​ടി​യ വി​ള, ന​വാ​സ് ചി​റ്റാ​ർ, ഷി​ജോ​യ് പി. ​ജോ​സ​ഫ്, ബി​നു ദി​വാ​ക​ര​ൻ, അ​സീ​സ് ലാ​ക്ക​ൽ, ഹ​ർ​ഷാ​ദ് ഏ​ലൂ​ർ, ഹ​രി​കു​മാ​ർ ആ​ല​പ്പു​ഴ, അ​ഷ​റ​ഫ് കി​ഴ​ക്ക​തി​ൽ തൃ​ശൂ​ർ, ഇ​സ്മാ​ഈ​ൽ കൂ​യി​പ്പോ​യി മ​ല​പ്പു​റം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സു​ജൂ തേ​വ​രു​പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ഷ​റ​ഫ് പ​ത്ത​നം​തി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു. അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICC Pathanamthitta Committee organizes Iftar in labor camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.