ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ പ്രതിജ്ഞ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ലഹരിക്കെതിരെയുള്ള പ്രതിജ്ഞ' അനിൽ കുമാർ പത്തനംതിട്ട ചൊല്ലിക്കൊടുക്കുന്നു 

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി 'ലഹരിക്കെതിരെ പ്രതിജ്ഞ' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ജിദ്ദ: കേരളത്തിലെ കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജിദ്ദ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി 'സേ നോ ടു ഡ്രഗ്സ്' ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു. ലഹരി മരുന്നുകൾക്കെതിരെ ജാഗ്രത കാണിക്കാൻ യോഗത്തിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.

ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്ക് കഴിയാത്തത് സർക്കാരുകളുടെ കഴിവുകേടാണെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ നേതാക്കൾ കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡൻ്റ് അയൂബ് ഖാൻ പന്തളം ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, വെസ്റ്റേൺ റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എ.ബി കെ ചെറിയാൻ, സൈമൺ, ജില്ലാ കമ്മിറ്റി സെക്രട്ടറിമാരായ എൻ.ഐ. ജോസഫ് നേടിയവിള, നവാസ് ഖാൻ. ലിജു രാജു, ഷിജോയ് പി ജോസഫ് അസിസ്റ്റൻ്റ് ട്രഷറർ ബിനു ദിവാകരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുജു തേവരുപറമ്പിൽ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Pathanamthitta District Committee organized an awareness program 'Pledge Against Drunkenness'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.