റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവാസി സുരക്ഷ പദ്ധതിയുടെ കോഴിക്കോട് ജില്ലതല അംഗത്വ ഫോറം വിതരണോദ്ഘാടനം വർക്കിങ് പ്രസിഡൻറും സുരക്ഷപദ്ധതി കൺവീനറുമായ നവാസ് വെള്ളിമാട്കുന്ന് നിർവഹിച്ചു. കോഴിക്കോട് ജില്ല ജീവകാരുണ്യ കൺവീനർ സഫാദ് അത്തോളിക്ക് ആദ്യ അംഗത്വ ഫോറം നൽകി.
ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് എം.ടി. ഹർഷാദ്, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ല കമ്മിറ്റി ഭാരവാഹികളായ മോഹൻദാസ് വടകര, നാസർ മാവൂർ, ഒമർ ഷരീഫ്, മജു സിവിൽ സ്റ്റേഷൻ, ശിഹാബ് കൈതപൊയിൽ, സൻജ്ജീർ കോളിയോട്ട്, സി.കെ. സാദിഖ്, അസ്കർ മുല്ലവീട്ടിൽ, സിബി ചാക്കോ കോടഞ്ചേരി, മുജീബ് റഹ്മാൻ കൂടരഞ്ഞി, സത്താർ കാവിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.