ജിദ്ദ: കണ്ണൂർ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ലൂണ വിൻറർ കപ്പ് ധമാക്ക ഏകദിന ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മുൻനിര ടീമുകളുടെ പങ്കാളിത്തം കൊണ്ടും തിങ്ങിനിറഞ്ഞ കാണികളുടെ ആവേശംകൊണ്ടും മത്സരം ആവേശമായി. സൗഹൃദവേദി ജനറൽ സെക്രട്ടറി അനിൽ കുമാർ ചക്കരക്കല്ല് ഉദ്ഘാടനം ചെയ്തു.
ഷിബു തിരുവനന്തപുരം, അബ്ദുൽ മജീദ് നഹ, ഇസ്മായിൽ കല്ലായി, ബിജു രാമന്തളി, സൗഹൃദവേദി പ്രസിഡൻറ് രാധാകൃഷ്ണൻ കാവുമ്പായി, രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു. ആറു ടീമുകൾ ലീഗടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ.
ഫൈനലിൽ ജെ.എസ്.സി അക്കാദമിയെ പരാജയപ്പെടുത്തി ചങ്ങായിസ് എഫ്.സി വിജയികളായി. വിജയിച്ച ടീം ചങ്ങായിസ് എഫ്.സിക്ക് അനിൽ കുമാർ ചക്കരകല്ല് കാശ് പ്രൈസും ഫിറോസ് മുഴപ്പിലങ്ങാട് ട്രോഫിയും സമ്മാനിച്ചു.
ജെ.എസ്.സി അക്കാദമിക്കുള്ള കാഷ് പ്രൈസ് സിഫ് പ്രസിഡൻറ് ബേബി നിലാമ്പ്രയും ട്രോഫി രാധാകൃഷ്ണൻ കാവുമ്പായിയും സമ്മാനിച്ചു. മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ ഡോ. ഇന്ദു ചന്ദ്ര, ശ്രീജിത്ത് കണ്ണൂർ, നൗഷിർ ചാലാട്, സിദ്ദീഖ് കത്തിച്ചാൽ, സുരേഷ് രാമന്തളി, പ്രവീൺ എടക്കാട്, സനിഷ് പെരളശ്ശേരി, വി.പി. മുഹമ്മദ് റഫീഖ് മൂസ, റസാഖ് കാടാച്ചിറ, സന്തോഷ് ഭരതൻ, രാഗേഷ് കതിരൂർ, അമേഗ് അനിൽ കുമാർ തുടങ്ങിയവർ വിതരണം ചെയ്തു.
ആദം, അബ്ദുല്ല, ഫരീദ്, നാസർ കോഴിത്തൊടി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
അഷ്ഫാഖ് മേലേക്കണ്ടി, ബഷീർ മച്ചിങ്ങൽ, നാസർ ഐ.ടി സോക്കർ, ഇസ്സാം അഷ്ഫാഖ് തുടങ്ങിയവർ സാങ്കേതിക സംവിധാനമൊരുക്കി.
സുബൈർ പെരളശ്ശേരി ടീം കോഒാഡിനേറ്ററും റാഫി ബീമാപ്പള്ളി അവതാരകനും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.