റിയാദ്: പാലക്കാടൻ തനിമ ഒട്ടും ചോർന്നുപോകാതെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പരിപാടി വേറിട്ടുനിന്നു. ആഘോഷത്തിൽ റിയാദിലെ പ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളുമുൾപ്പെടെ 1800ൽപരം ആളുകളാണ് ‘പാലക്കാടൻ ഓണം’ എന്ന പരിപാടിയിൽ പങ്കെടുത്തത്. വിഭവസമൃദ്ധമായ സദ്യക്കുപുറമെ റിയാദ് ടാക്കീസ് ചെണ്ടവാദ്യ സംഘം അവതരിപ്പിച്ച ശിങ്കാരിമേളവും മഹേഷും സംഘവും അവതരിപ്പിച്ച നാസിക് ഡോളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
മാവേലിയും പുലിക്കളിയും പൂക്കാവടിയും തെയ്യവും കാണികൾക്ക് ഹരം പകർന്നു. വല്ലി ജോസിന്റെ നേതൃത്വത്തിലുള്ള പാലക്കാടൻ വനിതകളുടെ വള്ളംകളിയും ജ്യോതി രാജഗോപാലിന്റെ തിരുവാതിരക്കളിയും അരങ്ങേറി. പ്രോഗ്രാം കൺവീനർ ഷിഹാബ് കരിമ്പാറ, പ്രോഗ്രാം ചെയർമാൻ സുരേഷ് ആനിക്കോട് എന്നിവർക്ക് പുറമെ പ്രസിഡൻറ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ശ്യാം സുന്ദർ, ഷാഹുൽ ഹമീദ്, മഹേഷ് ജയ്, ഷാജീവ് ശ്രീകൃഷ്ണപുരം, അഷറഫ് അപ്പക്കാട്ടിൽ, അൻവർ സാദത്ത്, ശബരീഷ് ചിറ്റൂർ, ജംഷാദ് വാക്കയിൽ, ഷെഫീർ പത്തിരിപ്പാല, ബാബു പട്ടാമ്പി, നഫാസ്, സുരേഷ് നായർ, റൗഫ്, അജ്മൽ മന്നേത്ത്, പ്രജീഷ്, സതീഷ്, ഷിജു, ഫൈസൽ, അൻസാർ, ശ്രീകുമാർ, ഷഫീഖ്, അബ്ദുൽ റഷീദ്, ഹുസൈൻ വടക്കുംചേരി, മുജീബ്, ലുക്മാൻ, സുബീർ, വാസുദേവൻ, ഫൈസൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി. പാലക്കാട് സ്വദേശിയും കലാകാരനുമായ നിഖിൽ മുരളീധരൻ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.