റിയാദ്: പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) റിയാദ് അർദ്ധ വാർഷിക പൊതുയോഗവും പുതുവർഷ കലണ്ടറിെൻറ പ്രകാശനവും മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു.
യോഗത്തിൽ പ്രസിഡൻറ് സനൂപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. മുഖ്യ ഉപദേശകസമിതി അംഗം അബ്ദുൽ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. സീനിയർ അംഗങ്ങളായ ദിനേശ്, ജയൻ എന്നിവർക്ക് കലണ്ടർ നൽകി അബ്ദുൽ മജീദ് പ്രകാശനം ചെയ്തു. യോഗത്തിൽ ദിനേശ്, ജയൻ, വൈസ് പ്രസിഡൻറ് ഹരി നാരായണൻ, സീനിയർ എക്സിക്യൂട്ടീവ് എൻ.ടി. അഷറഫ്, ജോയിൻറ് സെക്രട്ടറി സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഇശാഖ്, മുഹമ്മദ് കുഞ്ഞി, മെമ്പർഷിപ്പ് കോഓഡിനേറ്റർ എൻജി. ജഗദീപ്, ജോയിൻറ് ട്രഷറർ ജയ്ദീപ്, വനിതാവേദി പ്രതിനിധി പ്രിയ സനൂപ്, നിവേദിത ദിനേശ് എന്നിവർ സംസാരിച്ചു. ജോയിൻറ് സെക്രട്ടറി അബ്ദുൽ ബാസിത് നാട്ടിൽ പോയത് കാരണം പകരക്കാരനായി ജഗദീപിനെ ജോയിൻറ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകുകയും മുൻ വർഷങ്ങൾ എന്ന പോലെ ഈ വർഷത്തെ നോമ്പ് തുറയും ആദ്യ ദിനം തന്നെ നടത്താനും തീരുമാനിച്ചു. കൂടാതെ സജീവമായി കലാസാംസ്‌കാരിക കായിക, ജീവകാരുണ്യ ആരോഗ്യ, വിജ്ഞാന മേഖകളിൽ സജീവമായി പ്രവർത്തിക്കാനും അംഗങ്ങൾക്കായി ഇൻഷുറൻസ്, ഗവൺമെൻറ് ആനുകൂല്യങ്ങൾ നേടാനുള്ള മാർഗനിർദേശങ്ങൾ നൽകാനും തീരുമാനമായി. ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും മെമ്പർഷിപ്പ് കോഓഡിനേറ്റർ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.