ജിദ്ദ: അഫ്ഗാൻ സമാധാന പ്രഖ്യാപനത്തിൽ പാക്കിസ്താനിലെയും അഫ്ഗാനിസ്താനിലെയും പണ്ഡിതന്മാർ ഒപ്പുവെച്ചു. അഫ്ഗാനിസ്താനിൽ സമാധാനം ലക്ഷ്യമിട്ട് വ്യാഴാഴ്ച മുസ്ലിം വേൾഡ് ലീഗ് (റാബിത്വ)യുടെ മേൽനോട്ടത്തിൽ മക്കയിലെ ഹിൽട്ടൽ ഹോട്ടലിൽ ചേർന്ന സമ്മേളനത്തിെൻറ സമാപനത്തിലാണ് അഫ്ഗാനിസ്താനിലെയും പാക്കിസ്താനിലെയും പ്രമുഖ പണ്ഡിതന്മാർ ചരിത്രപരമായ സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.
യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകളെ പിന്തുണക്കുന്നതിലൂടെ നീണ്ടുനിൽക്കുന്ന അഫ്ഗാൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും അക്രമ പ്രവർത്തനങ്ങളെയും തീവ്രവാദത്തെയും എല്ലാ അർഥത്തിലും ഇല്ലായ്മ ചെയ്യുന്നതിനും വഴിയൊരുക്കുന്നതാണ് മക്കയിലെ സമാധാന പ്രഖ്യാപനം. മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ, പാക്കിസ്താൻ മതകാര്യ മന്ത്രി ഡോ. നൂറുൽ ഹഖ് ഖാദിരി, അഫ്ഗാനിസ്താൻ ഹജ്ജ്, വഖഫ്, ഗൈഡൻസ് മന്ത്രി ശൈഖ് മുഹമ്മദ് കാസിം ഹലീമി എന്നിവർ സമാധാന പ്രഖ്യാപനത്തിന് സാക്ഷികളായി.
ആദ്യമായാണ് അഫ്ഗാനിസ്താനിലെയും പാക്കിസ്താനിലെയും പ്രമുഖ പണ്ഡിതന്മാരെ വിളിച്ചുവരുത്തി സൗദി അറേബ്യയുടെ ആഭ്യമുഖ്യത്തിൽ മുസ്ലിം വേൾഡ് ലീഗിന് കീഴിൽ ചർച്ച നടത്തുന്നത്. അഫ്ഗാൻ പോരാട്ടത്തിന് അന്തിമവും സമഗ്രവുമായ പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. അഫ്ഗാനിസ്താനിൽ സമാധാനവും സുസ്ഥിരതയും ഉണ്ടാകുന്നതിനും െഎക്യം ഉൗട്ടിയുറപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും പ്രമുഖ പണ്ഡിതന്മാരെ ഒരു വേദിയിൽ കൊണ്ടുവരാൻ സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പണ്ഡിതന്മാർ നന്ദി പറഞ്ഞു.
മക്കയിലെ അഫ്ഗാൻ സമാധാന പ്രഖ്യാപനത്തെ ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീനും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയും പ്രശംസിച്ചു. ഇൗ ചരിത്രപരമായ പ്രഖ്യാപനം മുസ്ലിം രാജ്യങ്ങളിലെ പാർട്ടികൾ തമ്മിലുള്ള അനുരഞ്ജനങ്ങളിൽ സൗദി അറേബ്യയുടെ പ്രധാന പങ്ക് പ്രതിഫലിപ്പിക്കുന്നതാണ്. മുസ്ലിം വേൾഡ് ലീഗ് നടത്തിയ ശ്രമത്തിെൻറ വിജയം കൂടിയാണെന്നും ഒ.െഎ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
മുസ്ലിം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്നതിനും നടത്തിയ ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ ചരിത്രത്തിൽ ധാരാളം ഉദ്യമങ്ങൾ കാണാമെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. മുസ്ലിം രാഷ്ട്രത്തിലെ സംഘടനക്കുള്ളിലെ സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിൽ മുസ്ലിം വേൾഡ് ലീഗിെൻറ പങ്ക് എടുത്തുകാണിക്കുന്നതുമാണ് അഫ്ഗാൻ സമാധാന പ്രഖ്യാപന സമ്മേളനമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.