യാം​ബു​വി​ൽ ആ​രം​ഭി​ച്ച പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ

സൗ​ര​ഭ്യം പ​ര​ത്തി യാം​ബു​വി​ൽ പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ

യാം​ബു: സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​റു​മ​ണം പ​ര​ത്തി യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ വാ​ട്ട​ർ ഫ്ര​ൻ​ഡ്​ പാ​ർ​ക്കി​ൽ പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ. പ്രാ​ദേ​ശി​ക​വും ലോ​കോ​ത്ത​ര​വു​മാ​യ ക​മ്പ​നി​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ജു​ബൈ​ൽ ആ​ൻ​ഡ് യാം​ബു ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി സ​ർ​വി​സ് ക​മ്പ​നി​യു​ടെ (ജ​ബീ​ൻ) സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടാ​ഴ്ച നീ​ളു​ന്ന പ്ര​ദ​ർ​ശ​ന​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ എ​ൻ​ജി. അ​ബ്ദു​ൽ ഹാ​ദി ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ജു​ഹാ​നി​യാ​ണ് പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്. മേ​ള ജ​നു​വ​രി11​വ​രെ തു​ട​രും. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 70 ല​ധി​കം ബ്രാ​ൻ​ഡു​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യാം​ബു​വി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മേ​ള​യാ​ണി​ത്. അ​റ​ബി​ക​ൾ​ക്ക് ഏ​റെ പ്രി​യ​മാ​യ ഊ​ദ് തൈ​ല​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത പ്ര​ദ​ർ​ശ​ന​വും അ​വ​യു​ടെ വി​ൽ​പ​ന​യും ഇ​വി​ടെ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു.

തൊ​ലി​പ്പു​റ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം ഊ​ദ് തൈ​ല​ത്തി​ന് സൗ​ദി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ഊ​ദ് മ​ര​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ടി​യി​ൽ നി​ർ​മി​ച്ച് സ്വ​ർ​ണ നി​റ​മു​ള്ള ബെ​ൽ​റ്റി​ൽ പൊ​തി​ഞ്ഞ ധൂ​മ​പാ​ത്ര​ത്തി​ൽ​നി​ന്ന് പു​ക​ഞ്ഞു​പൊ​ന്തു​ന്ന മു​ന്തി​യ ഊ​ദി​​ന്റെ സു​ഗ​ന്ധം അ​റ​ബി വീ​ടു​ക​ളു​ടെ പ്രൗ​ഢി​യു​ടെ പ്ര​തീ​കം കൂ​ടി​യാ​ണ്. മ​നോ​ഹ​ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള പ്ര​ത്യേ​ക പ​വി​ലി​യ​നി​ൽ 20ഓ​ളം സെ​യി​ൽ​സ് ഔ​ട്ട് ലെ​റ്റു​ക​ളും 15 ലേ​റെ ഫു​ഡ് കോ​ർ​ട്ടു​ക​ളും പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​റേ​ബ്യ, യൂ​റോ​പ്പ്, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന പെ​ർ​ഫ്യൂ​മു​ക​ളും വ്യ​ത്യ​സ്ത സ്റ്റാ​ളു​ക​ളി​ലാ​യി മ​നോ​ഹ​ര​മാ​യ രീ​തി​യി​ലാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്തി​ലെ മി​ക​ച്ച ബ്രാ​ൻ​ഡു​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ വാ​ങ്ങാ​നും അ​തി​​ന്റെ ന​റു​മ​ണം ആ​സ്വ​ദി​ക്കാ​നും എ​ക്സി​ബി​ഷ​നി​ൽ സൗ​ക​ര്യ​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ചെ​ങ്ക​ട​ലി​​ന്റെ തീ​ര​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന മേ​ള​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ ഉ​ല്ലാ​സ സം​വി​ധാ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​വി​ശേ​ഷ​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പെ​ർ​ഫ്യൂം വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യി​ൽ സു​ഗ​ന്ധ വ​സ്തു​ക്ക​ൾ​ക്ക് പു​റ​മെ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, തേ​ൻ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​ക്കും ഉ​ണ്ട്. സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളോ​ട് പ്രി​യ​മു​ള്ള സ്വ​ദേ​ശി​ക​ളാ​യ അ​റ​ബി​ക​ൾ​ക്ക് പു​റ​മെ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളും ധാ​രാ​ള​മാ​യി പ്ര​ദ​ർ​ശ​ന വി​ൽ​പ​ന​മേ​ള കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Perfume exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.