പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ചികിത്സ സഹായം കൈമാറിയപ്പോൾ
റിയാദ് / പെരുമ്പാവൂർ: എല്ലാ വർഷവും റമദാനോട് അനുബന്ധിച്ച് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ്, നാട്ടിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷത്തെ ചാരിറ്റി പി.പി.എ. ആർ സാന്ത്വന സ്പർശം 2025 എന്ന പേരിൽ നിർധനരായ 94 രോഗികൾക്കുള്ള ചികിത്സ സഹായം വിതരണം ചെയ്തു.
പെരുമ്പാവൂർ ഫ്ലോറ റെസിഡൻസിയിൽവെച്ച് ചേർന്ന ചടങ്ങിൽ സംഘടനയുടെ രക്ഷാധികാരി കരീം കാനാമ്പുറം അധ്യക്ഷതവഹിച്ചു. പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസികൾ ചെയ്യുന്ന ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാണെന്ന് എൽദോസ് കുന്നപ്പിള്ളി അഭിപ്രായപ്പെട്ടു.
സംഘടനയുടെ റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച് പ്രോഗ്രാം കൺവീനർ അലി വാരിയത്ത് യോഗത്തെ അറിയിച്ചു. ചടങ്ങിൽവെച്ച് സംഘടനാ ഭാരവാഹികളായ അൻവർ മുഹമ്മദും കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടനും ചേർന്ന് ജീവ കാരുണ്യത്തിന്റെ ഫണ്ട് അഡ്വ. എൽദോസ് കുന്നപ്പിള്ളിക്ക് കൈമാറി. സമൂഹത്തോടുള്ള സഹാനുഭൂതിയും കടപ്പാടും ഉത്തരവാദിത്ത്വവുമാണ് ഇത്തരം ചടങ്ങുകൾ വിളിച്ചോതുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത ബെന്നി ബെഹനാൻ എം.പി അഭിപ്രായപ്പെട്ടു.
സംഘടനയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിലുള്ള മികവിനുള്ള പ്രത്യേക പുരസ്കാരമായ മെമന്റോ ബെന്നി ബഹനാൻ എം.പി പ്രോഗ്രാം കൺവീനർ അലി വാരിയത്തിന് നൽകി ആദരിച്ചു. വിശിഷ്ടാതിഥികളായിരുന്ന നെല്ലിക്കുഴി പീസ് വാലി ചെയർമാൻ പി.എം അബൂബക്കർ, മുടിക്കൽ തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് ഡയറക്ടർ കെ ഇ ഹിലാൽ എന്നിവർ അവരുടെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
മുൻ പ്രവാസിയും വെങ്ങോല പഞ്ചായത്ത് മെംബറുമായ സുബൈർ, സംഘടനയുടെ ട്രഷറർ അൻവർ മുഹമ്മദ്, മുൻ പ്രസിഡന്റുമാരായ അലി ആലുവ, റഹീം കൊപ്പറമ്പിൽ, നസീർ കുമ്പശ്ശേരി, മുൻ മീഡിയ കൺവീനർ ഫരീദ് ജാസ് എന്നിവർ ആശംസകൾ നേർന്നു.
സംഘടനയുടെ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ, സെക്രട്ടറി മുജീബ് മൂലയിൽ, ജീവ കാരുണ്യ കൺവീനർ ഉസ്മാൻ പരീത്, പ്രോഗ്രാം ജോയന്റ് കൺവീനർ തൻസിൽ ജബ്ബാർ, വൈസ് പ്രസിഡന്റ് നൗഷാദ് പള്ളത്ത് എന്നിവരുടെ നേത്രത്വത്തിൽ റിയാദിലെ സംഘടനയുടെ മെംബർമാരിൽ നിന്ന് സ്വരൂപിച്ച ഫണ്ടും സംഘടനയിൽ നിന്നുള്ള വിഹിതവും ഉൾപ്പെടെ മൊത്തം അഞ്ചു ലക്ഷത്തോളം രൂപയാണ് ഈ ചാരിറ്റിയുടെ ഭാഗമായി 94 പേർക്ക് നൽകിയത്.
സഹായ വിതരണത്തിന് എക്സിക്യൂട്ടിവ് മെംബർ മിഥുലാജ്, ഷിനാജ് പറമ്പിൽ, മുൻഭാരവാഹി നിഷാദ് വാണിയക്കാട്ട്, ഫാമിലി മെമ്പർ സന ഫാത്തിമ കരീം എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദലി അമ്പാടൻ സ്വാഗതവും സംഘടനയുടെ സ്പോർട്സ് ആൻഡ് ആർട്സ് കൺവീനർ കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ നന്ദിയും പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.